അമേരിക്ക - റഷ്യ നയതന്ത്ര ബന്ധം വഷളാകുന്നു
യു.എസിന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കിയേക്കും
അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്കയുടെ നടപടിക്ക് പകരം വീട്ടുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജീ ലാവറോവ് പറഞ്ഞു. യു.എസിന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കിയേക്കും.
ഇന്ന് പുലര്‍ച്ചെയാണ് 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒബാമ സര്‍ക്കാര്‍ പുറത്താക്കിയത്. 72 മണിക്കൂറിനുള്ളില്‍ യുഎസ് വിടണമെന്നാണ് നിര്‍ദേശം. തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി റഷ്യ ഹാക്കിങ് നടത്തിയെന്നാരോപിച്ചാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയത്. അമേരിക്കയുടെ നടപടിക്ക് പകരംവീട്ടുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജീ ലാവറോവ് പറഞ്ഞു. 31 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനാണ് റഷ്യയുടെ തീരുമാനം.
യുഎസിന്റെ ഹാക്കിങ് ആരോപണം റഷ്യ അന്ന് തന്നെ നിഷേധിച്ചിരുന്നു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് റഷ്യക്ക് അനുകൂലമായി രംഗത്ത് വന്നതിന്റെ പിറ്റേ ദിവസമാണ് ഒബാമ 35 റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയത്.