നാലു വയസുകാരിയെ പിതാവ് തലയറുത്ത് കൊന്നു

Update: 2018-05-07 08:30 GMT
Editor : admin
നാലു വയസുകാരിയെ പിതാവ് തലയറുത്ത് കൊന്നു
Advertising

നാലു വയസുകാരിയായ മകളെ പിതാവ് തലയറുത്ത് കൊന്നു. തായ്‍വാന്‍ തലസ്ഥാനമായ തായ്‌പേയിലാണ് അതിധാരുണമായ സംഭവം നടന്നത്.

നാലു വയസുകാരിയായ മകളെ പിതാവ് തലയറുത്ത് കൊന്നു. തായ്‍വാന്‍ തലസ്ഥാനമായ തായ്‌പേയിലാണ് അതിധാരുണമായ സംഭവം നടന്നത്.

തായ്‌പേയില്‍ മകളെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമി 33 കാരനായ വാങ് ആണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി സൈക്കിളോടിച്ച് കൊണ്ടിരിക്കെ സഹായിക്കാനെന്ന ഭാവേന അടുത്തുകൂടിയ പിതാവ് കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. അക്രമിയെ നാട്ടുകാര്‍ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിച്ചു. പ്രതി മാനസിക പ്രശ്‌നമുളളയാളാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് പ്രതിയെ ചോദ്യം ചെയ്യുമ്പോള്‍ രോഷാകുലരായ ജനക്കൂട്ടം പൊലീസ് സ്‌റ്റേഷന് പുറത്ത് കൂടി നില്‍ക്കുന്നുണ്ടായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News