ആലപ്പോ ആശുപത്രിക്ക് നേരെ വ്യോമാക്രമണം

Update: 2018-05-07 21:45 GMT
Editor : admin
ആലപ്പോ ആശുപത്രിക്ക് നേരെ വ്യോമാക്രമണം
Advertising

സിറിയന്‍ സമാധാന ചര്‍ച്ചയുടെ ഒന്നാം ഘട്ടം അവസാനിച്ചതിനു പിന്നാലെ സിറിയയില്‍ ആക്രമണം ശക്തമായി

സിറിയന്‍ സമാധാന ചര്‍ച്ചയുടെ ഒന്നാം ഘട്ടം അവസാനിച്ചതിനു പിന്നാലെ സിറിയയില്‍ ആക്രമണം ശക്തമായി. അലപ്പോയിലെ ആശുപത്രിയിലുണ്ടായ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്നമായ ലംഘനമാണ് സിറിയയില്‍ നടക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭാ അഭിപ്രായപ്പെട്ടു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് സിറിയയിലെ ആക്രമണം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. അലപ്പോയിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ ഇന്ന് വ്യോമാക്രമണം ഉണ്ടായി. സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കണക്ക് പ്രകാരം മൂന്ന് കുട്ടികളും മൂന്ന് ഡോക്ടര്‍മാരും ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ആലപ്പോയിലടക്കം നാല് പ്രദേശങ്ങളില്‍ കഴിഞ്ഞ ആറ് ദിവസമായി ആക്രമണം തുടരുകയാണ്. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ ഏറ്റെടുക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍ സൈന്യം. കഴിഞ്ഞ ആറ് ദിവസത്തിനിടെ 148 പേരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്

സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടി ഐക്യരാഷ്ട്ര സഭാ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ ജി മിസ്റ്റുറയുടെ നേതൃത്വത്തില്‍ സിറിയന്‍ സര്‍ക്കാരുമായി നടത്തിയ സമാധാന ചര്‍ച്ചയുടെ ഒന്നാം ഘട്ടം ഇന്നലെയാണ് അവസാനിച്ചത്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ഹൈ നെഗോഷിയേഷന്‍ കമ്മിറ്റി ചര്‍ച്ച ബഹിഷ്കരിച്ചിരുന്നു. അതിനിടെ രണ്ടാംഘട്ട ചര്‍ച്ച സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ മിസ്റ്റുറ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെയും സഹായം തേടി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News