റോഹിങ്ക്യന്‍ വിഷയം പരാമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസംഗം
മ്യാന്മര് സന്ദര്‍ശനത്തിനിടെ റോഹിങ്ക്യകളെ കുറിച്ച് മൌനം പാലിച്ചത് ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു
റോഹിങ്ക്യന്‍ വിഷയം പരാമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബംഗ്ലാദേശ് പ്രസംഗം. മ്യാന്മര് സന്ദര്‍ശനത്തിനിടെ റോഹിങ്ക്യകളെ കുറിച്ച് മൌനം പാലിച്ചത് ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു.
മധ്യേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ബംഗ്ലാദേശിലെത്തിയപ്പോഴാണ് മാര്‍പ്പാപ്പ റോഹിങ്ക്യകളെ കുറിച്ച് മൌനം വെടിഞ്ഞത്. കഴിഞ്ഞ ദിവസം ധാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാർപാപ്പയെ പ്രസിഡന്റ് അബ്ദുൽ ഹാമിദിന്റെ നേതൃത്വത്തിൽ സർക്കാർപ്രതിനിധികളും കത്തോലിക്ക സഭ ഭാരവാഹികളും ചേർന്നാണ് സ്വീകരിച്ചത്. ഇന്നലെ ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന കുര്‍ബാനയില്‍ ഒരു ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുത്തു. ഇതിന് ശേഷം ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് പാപ്പ റോഹിങ്ക്യകളെ കുറിച്ച് മനസ് തുറന്നത്. നാല് ദിവസത്തെ മ്യാന്മര് സന്ദര്‍ശനത്തിനിടെ റോഹിങ്ക്യകളെ കുറിച്ച് മാര്‍പ്പാപ്പ മൌനം പാലിച്ചത് വിവാദമായിരുന്നു.