സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി
സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ അടുത്ത ആറ് മാസം സജീവമായി രംഗത്തുവരുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനലി യില്‍ദ്രിം.
സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ അടുത്ത ആറ് മാസം സജീവമായി രംഗത്തുവരുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനലി യില്‍ദ്രിം. പശ്ചിമേഷ്യയിലെ അയല്‍ രാജ്യങ്ങളുമായുള്ള തുര്‍ക്കിയുടെ ബന്ധം സാധാരണഗതിയിലാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ച് വര്‍ഷമായി ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ പ്രശ്‌നപരിഹാരത്തിനായി സജീവമായി ഇടപെടാനാണ് തുര്‍ക്കിയുടെ തീരുമാനം. മേഖലയിലെ അസ്ഥിരത കുറച്ച് കൊണ്ടുവരാന്‍ അങ്കാറ ഇടപെടുമെന്നും കുട്ടികളുടെയും നിരപരാധികളായ ജനങ്ങളുടെയും ജീവന്‍ അപഹരിക്കാന്‍ പാടില്ലെന്നും അത്‌കൊണ്ടാണ് അടിയന്തിരമായി പ്രശ്‌നപരിഹാരം ലക്ഷ്യംവെച്ച് സിറിയയില്‍ തുര്‍ക്കി ഇടപെടാന്‍ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി ബിനലി യില്‍ദ്രിം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സിറിയയുടെ ഭാവിയില്‍ ഒരു റോളും വഹിക്കാനില്ല. എന്നാല്‍ ബഷാറുല്‍ അസദും ഐഎസും, പികെകെയും ഭാവി സിറിയയില്‍ ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പകരം തുര്‍ക്കി, റഷ്യ, ഇറാന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ സിറിയയിലെ പരിഹാരത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴയ സഖ്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്താനും തുര്‍ക്കി ആഗ്രഹിക്കുന്നുണ്ട്. ബഷാറുല്‍ അസദുമായി സഖ്യമുള്ള റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുമായി ഇതിന്റെ ഭാഗമായാണ് സിറിയന്‍ പരിഹാരത്തിന് സഹകരിക്കാന്‍ തുര്‍ക്കി തീരുമാനിച്ചത്. ഈജിപ്ത്, ഇസ്രയേല്‍ എന്നീ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധവും സാധാരണഗതിയിലാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.