യുഎന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുഷമ സ്വരാജ് ന്യൂയോര്‍ക്കിലെത്തി

Update: 2018-05-08 12:49 GMT
യുഎന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുഷമ സ്വരാജ് ന്യൂയോര്‍ക്കിലെത്തി
Advertising

നാളെയാണ് സുഷമ സ്വരാജ് പൊതുസഭയെ അഭിസംബോധന ചെയ്യുക

ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ന്യൂയോര്‍ക്കിലെത്തി. കശ്മീര്‍ വിഷയത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ പ്രതികരണത്തോടുളള ഇന്ത്യയുടെ മറുപടിക്കായി പ്രതീക്ഷയോടെയാണ് ലോകം കാത്തിരിക്കുന്നത്. നാളെയാണ് സുഷമ സ്വരാജ് പൊതുസഭയെ അഭിസംബോധന ചെയ്യുക.

ന്യൂയോര്‍ക്കില്‍ നടക്കുന്ന എഴുപത്തി ഒന്നാമത് ഐക്യരാഷ്ട്രസഭ പൊതു സമ്മേളനം കശ്മീര്‍ വിഷയത്തിലെ ഇന്ത്യ - പാക് വാഗ്വാദം കൊണ്ട് ഏറെ ചര്‍ച്ചയാവുകയാണ്. യുഎന്നില്‍ ഇന്ത്യക്കെതിരെ പാകിസ്താനുന്നയിച്ച ഈരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയായിരിക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നല്‍കുക. കഴിഞ്ഞ ദിവസം യുഎന്‍ പൊതുസഭയില്‍ സംസാരിച്ച പാക് പ്രധാനമന്ത്രി നവാസ് ശെരീഫ് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ ശക്തമായ ആരോപണങളുന്നയിച്ചിരുന്നു. കശ്മീരിലെ സമാധാനപരമായ സമരത്തെ ഇന്ത്യന്‍ സൈന്യം അടിച്ചമര്‍ത്തുകയാണെന്ന് അഭിപ്രാപ്പെട്ട നവാസ് ഷെരീഫ് ബുര്‍ഹാന്‍ വാനിയുടെ പേരെടുത്ത് പറഞ്ഞാണ് സംസാരിച്ചത്.

ബലൂചിസ്ഥാന്‍ വിഷയത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ അതിര്‍ത്തികടന്നുള്ള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ശെരീഫ് ആരോപിച്ചിരുന്നു. ഉറി ഭീകരാക്രമണം പാകിസ്താന്റെ ഒത്താശയോടെ നടന്നതാണെന്ന ആരോപണമായിരിക്കും ഇന്ത്യ പ്രധാനമായും ഉന്നയിക്കുക. ബലൂചിസ്ഥാന്‍, ഗില്‍ഗിത്ത് വിഷയങ്ങളുന്നയിച്ച് പാകിസ്താന്റെ മനുഷ്യാവകാശ ലംഘനങ്ങളും ഇന്ത്യ ചൂണ്ടിക്കാട്ടും.
ഇന്ത്യുടെ പ്രഥമ ആശങ്ക ഭീകരവാദം തന്നെയെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയെ സംബന്ധിച്ച ട്വീറ്റില്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപും കുറിച്ചിട്ടുണ്ട്.

Tags:    

Similar News