ഇമെയില്‍ വിവാദത്തില്‍ എഫ്ബിഐ നടപടിക്കെതിരെ ഹിലരി ക്ലിന്റണ്‍

Update: 2018-05-08 13:20 GMT
ഇമെയില്‍ വിവാദത്തില്‍ എഫ്ബിഐ നടപടിക്കെതിരെ ഹിലരി ക്ലിന്റണ്‍
Advertising

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് 11 ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് തന്ത്രപ്രധാന ഇ മെയില്‍ സന്ദേശങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നെന്നാരോപിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെതിരെ എഫ് ബി ഐ അന്വേഷണം പ്രഖ്യാപിച്ചത്...

ഇമെയില്‍ ഉപയോഗത്തിന്റെ പേരില്‍ തനിക്കെതിരെ പുതിയ അന്വേഷണം പ്രഖ്യാപിച്ച എഫ്ബിഐ നടപടി അസാധാരണവും കീഴ്‌വഴക്കം ലംഘിച്ചുള്ളതുമാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍. എല്ലാ തെളിവുകളും കാലതാമസമില്ലാതെ എഫ്ബിഐ പുറത്തുവിടണമെന്നും ഹിലരി ക്ലിന്റണ്‍ ആവശ്യപ്പെട്ടു. അന്വേഷണത്തെ സ്വാഗതം ചെയ്ത് എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് 11 ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് തന്ത്രപ്രധാന ഇ മെയില്‍ സന്ദേശങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നെന്നാരോപിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെതിരെ എഫ് ബി ഐ അന്വേഷണം പ്രഖ്യാപിച്ചത്. ഹിലരിയുടെ സ്വകാര്യ മെയില്‍ സെര്‍വറില്‍ പുതുതായി കാണപ്പെട്ട ഇമെയില്‍ വിവരങ്ങളെകുറിച്ചാണ് അന്വേഷിക്കുകയെന്നും എഫ്ബിഐ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഏത് ഇമെയിലാണ് അശ്രദ്ധമായി ഉപയോഗിച്ചതെന്ന് എഫ്ബിഐ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഹിലരി ക്ലിന്റണ്‍ രംഗത്തെത്തിയിരിക്കുന്നത്.

ജൂലൈയില്‍ എഫ്ബിഐ ഹിലരിക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയിരുന്നു. അതെ അവസ്ഥ തന്നെയാകും പുതിയ അന്വേഷണത്തിലും ഉണ്ടാവുകയെന്ന് ഹിലരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹിലരിക്കെതിരെ പ്രഖ്യാപിച്ച അന്വേഷണത്തെയും എഫ്ബിഐയേയും ഡെമോക്രാറ്റിക് ക്യാമ്പ് വെല്ലുവിളിച്ചിട്ടുണ്ട്. ഹിലരി തെറ്റായി പ്രവര്‍ത്തിച്ചതിന് യാതൊരു തെളിവുമില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രചാരണ വിഭാഗം തലവന്‍ ജോണ്‍ പൊഡസ്റ്റ പറഞ്ഞു. എന്നാല്‍ എഫ്ബിഐ തീരുമാനത്തെ അനുകൂലിച്ച് ട്രംപും രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Similar News