മൗസില്‍ പിടിച്ചെടുക്കാന്‍ ഇറാഖി സേന
മൊസിലിലേക്കുള്ള പ്രധാന പാതകളെല്ലാം ഇറാഖിസേന അടച്ചു കഴിഞ്ഞു. സമീപ പ്രദേശങ്ങളെല്ലാം ഇതിനോടകം നിയന്ത്രണത്തിലാക്കി. ദക്ഷിണ മൗസില്‍ നഗരമായ ഷൂറയില്‍ മുന്നേറ്റം നടത്തിയതായി സൈന്യം അറിയിച്ചു.
ഐഎസില്‍ നിന്ന് മൗസില്‍ പിടിച്ചെടുക്കാനുള്ള ഇറാഖി സേനയുടെ ശ്രമം ശക്തമായി തുടരുന്നു. ദക്ഷിണ മൗസില്‍ നഗരമായ ഷൂറയില്‍ മുന്നേറ്റം നടത്താനായതായി ഇറാഖി സേന അറിയിച്ചു. പോരാട്ടത്തില്‍ ശിയാ മീലീഷ്യകളും പങ്കെടുക്കുന്നുണ്ട്.
മൊസിലിലേക്കുള്ള പ്രധാന പാതകളെല്ലാം ഇറാഖിസേന അടച്ചു കഴിഞ്ഞു. സമീപ പ്രദേശങ്ങളെല്ലാം ഇതിനോടകം നിയന്ത്രണത്തിലാക്കി. ദക്ഷിണ മൗസില്‍ നഗരമായ ഷൂറയില്‍ മുന്നേറ്റം നടത്തിയതായി സൈന്യം അറിയിച്ചു. ഇറാഖി സേന ഷെല്ലാക്രണവും അമേരിക്ക വ്യോമാക്രമണം നടത്തുന്നുണ്ട്. മേഖലയില്‍ ശക്തമായ ചെറുത്തുനില്‍പ്പാണ് ഐഎസ് തീവ്രവാദികള്‍ നത്തുന്നത്.
ഐഎസിനെതിരായ പോരാട്ടത്തില്‍ പങ്കു ചേരുന്നതായി ശിയാ മിലീഷ്യകളും അറിയിച്ചു. സിറിയയെയും മൗസിലിനെയും ബന്ധിപ്പിക്കുന്ന പ്രധാനവഴികളെല്ലാം അടക്കാനാണ് ശിയാ മിലീഷ്യ ശ്രമിക്കുന്നത്.
കുര്‍ദ് പെഷമെര്‍ഗ സേനയും ശക്തമായ ആക്രമണം തുടരുകയാണ്. ആക്രമണം ശക്തമായതോടെ മൗസിലില്‍ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്. പലരും സിറിയയിലെയും ഇറാഖിലെയും യുഎന്‍ ക്യാമ്പുകളില്‍ അഭയം തേടുകയാണ്. അതേ സമയം തലസ്ഥാനമായ ബഗ്ദാദിലുണ്ടായ ചാവേറാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നില്‍ ഐഎസാണെന്നാണ് ഇറാഖ് സര്‍ക്കാര്‍ ആരോപിക്കുന്നു.