റോഹിങ്ക്യകളോട് കാണിക്കുന്ന ക്രൂരത മ്യാന്‍മര്‍ അവസാനിപ്പിക്കണമെന്നാവര്‍ത്തിച്ച് ഐക്യരാഷ്ട്രസഭ

Update: 2018-05-08 07:49 GMT
Editor : Ubaid
റോഹിങ്ക്യകളോട് കാണിക്കുന്ന ക്രൂരത മ്യാന്‍മര്‍ അവസാനിപ്പിക്കണമെന്നാവര്‍ത്തിച്ച് ഐക്യരാഷ്ട്രസഭ
Advertising

മനുഷ്യാവകാശങ്ങളുടെ എല്ലാ സീമകളും ലംഘിക്കുന്ന കാഴ്ചയാണ് മ്യാന്‍മറിലെ റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ കാണുന്നതെന്നാണ് ഐക്യരാഷ്ട്രസഭ പറഞ്ഞത്

മ്യാന്‍മര്‍ ഭരണകൂടം റോഹിങ്ക്യന്‍ അഭയാര്‍ഥികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് ഐക്യരാഷ്ട്രസഭ. റോഹിങ്ക്യന്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന അതിക്രമങ്ങള്‍ എത്രയും പെട്ടന്ന് നിര്‍ത്തണമെന്നാണ് ആവശ്യം. കണക്കുകള്‍ നിരത്തിയാണ് യുഎന്‍ മനുഷ്യാവകാശ സംഘടന മ്യാന്‍മറിലെ ക്രൂരതകള്‍ തുറന്നുകാട്ടുന്നത്.

മനുഷ്യാവകാശങ്ങളുടെ എല്ലാ സീമകളും ലംഘിക്കുന്ന കാഴ്ചയാണ് മ്യാന്‍മറിലെ റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ കാണുന്നതെന്നാണ് ഐക്യരാഷ്ട്രസഭ പറഞ്ഞത്. കഴിഞ്ഞ മാസം ബംഗ്ലാദേശില്‍ നിന്ന് എത്തിയ അഭയാര്‍ഥികളുമായി പല ഘട്ടങ്ങളില്‍ സംസാരിച്ചതിനെ തുടര്‍ന്ന നടത്തിയ നിരവധി അഭിമുഖങ്ങളും റിപ്പോര്‍ട്ടുകളും പരിഗണിച്ചാണ് ഈ നിഗമനത്തിലെത്തിയത്. സര്‍ക്കാറിന്റെ ഒത്താശയോടെ സൈന്യം ഈ മേഖലയില്‍ കാട്ടിക്കൂട്ടിയത് വാക്കുകള്‍ക്കതീതമായ കാര്യങ്ങളാണ്. കാമ്പുകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടത്തിയ സൈന്യം താമസസ്ഥലങ്ങള്‍ നശിപ്പിക്കുകയും സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യുകയും ഉള്‍പ്പെടെ നിരവധി കൃത്യങ്ങളാണ് നടത്തിയത്. ഐക്യരാഷ്ട്ര സഭാ പ്രതിനിധികള്‍ കഴിഞ്ഞ മാസം മ്യാന്‍മര്‍ സന്ദര്‍ശിച്ചപ്പോള്‍ സംഘത്തെ നയിച്ച തോമസ് ഹ്യുനെക് ഇക്കാര്യങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വിവരിച്ചത്. റാഖൈയില്‍ ഭൂരിപക്ഷമുള്ള ബുദ്ധമത വിശ്വാസികളില്‍ നിന്ന് അഭയാര്‍ഥികള്‍ നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ ചെറുതല്ല. സുതാര്യമായ അന്വേഷണത്തിലൂടെ ബോധ്യപ്പെട്ട കാര്യങ്ങളാണിത്. റോങിങ്ക്യന്‍ മുസ്‌ലിംങ്ങളെ നശിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നു. റോഹിങ്ക്യന്‍ അഭയാര്‍ഥികളെ അവരുടെ വീടുകളിലേക്ക് പോവാന്‍ പോലും അനുവദിക്കാത്ത സ്ഥിതി വിശേഷങ്ങളുണ്ട്.

ബോധപൂര്‍വം നടക്കുന്ന വിധ്വംസക പ്രവര്‍ത്തികളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. സംഘടിതമായി നടക്കുന്ന അക്രമങ്ങളാണ് ഇവിടെയുണ്ടാവുന്നതെന്നും യു എന്‍ പ്രതിനിധികള്‍ പറഞ്ഞു. റോഹിങ്ക്യന്‍ യുവാക്കളെ കൂട്ടത്തോടെ ജയിലിടക്കുന്നത് ഇതിന്റെ വ്യക്തമായ സൂചനയാണെന്നും ഐക്യരാഷ്ട്രസഭ പറയുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News