നാല് മക്കളെ രക്ഷിക്കാന്‍ തോക്കിന് മുന്‍പില്‍ പ്രതിരോധം തീര്‍ത്ത അമ്മ വെടിയേറ്റ് മരിച്ചു
അമേരിക്കയിലെ ടെക്സാസില്‍ പള്ളിയിലുണ്ടായ വെടിവെപ്പിനിടെയാണ് ജോന്‍ വാര്‍ഡെന്ന അമ്മ നാല് മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ വെടിഞ്ഞത്
നാല് മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രതിരോധ കവചം തീര്‍ത്ത അമ്മ അക്രമിയുടെ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ ടെക്സാസില്‍ പള്ളിയിലുണ്ടായ വെടിവെപ്പിനിടെയാണ് ജോന്‍ വാര്‍ഡെന്ന അമ്മ നാല് മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ വെടിഞ്ഞത്. മക്കളെ തന്‍റെ പിന്നില്‍ ഒളിപ്പിച്ച് നിര്‍ത്തിയിട്ടും നാല് പേരില്‍ ഒരു മകന്‍റെയും ഒരു മകളുടെയും ജീവന്‍ രക്ഷിക്കാനേ ആ അമ്മയ്ക്ക് കഴിഞ്ഞുള്ളൂ.
ചര്‍ച്ചിനുള്ളില്‍ അക്രമി തുരുതുരെ വെടിയുതിര്‍ക്കുന്നതിനിടെയാണ് മനസാന്നിധ്യം കൈവിടാതെ ജോന്‍ വാര്‍ഡ് മക്കളെ ചേര്‍ത്തുപിടിച്ചത്. ആദ്യം 9 വയസ്സായ മകള്‍ റിഹാനയെ അക്രമി കാണാത്ത ഭാഗത്തേക്ക് തള്ളിമാറ്റി. റിഹാന ഒളിച്ചുനിന്ന് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു. എമിലി, റൈലാന്‍ഡ്, ബ്രൂക്ക് എന്ന മൂന്ന് മക്കളെയും പിറകില്‍ നിര്‍ത്തി ജോന്‍ അവര്‍ക്ക് പ്രതിരോധ കവചം തീര്‍ത്തു. ആ നീക്കം പൂര്‍ണമായി വിജയിച്ചില്ല. ജോനും ബ്രൂക്കും സംഭവസ്ഥലത്ത് വെച്ചുതന്നെ വെടിയേറ്റ് മരിച്ചു. എമിലി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. റൈലാന്‍ഡ് പരിക്കുകളോടെ രക്ഷപ്പെട്ടു.
ടെക്സാസിലെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് ലോകത്തെ നടുക്കിയ സംഭവമുണ്ടായത്. ഭാര്യയെയും മക്കളെയും ഉപദ്രവിച്ചതിന് വ്യോമസേനയില്‍ നിന്നും കോര്‍ട്ട് മാര്‍ഷല്‍ ചെയ്യപ്പെട്ട ഡെവിന്‍ പാട്രിക്ക് എന്നയാളാണ് ചര്‍ച്ചില്‍ വെടിയുതിര്‍ത്തത്. ഇയാളെ വെടിവെപ്പിന് പിന്നാലെ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്തു. ആത്മഹത്യ ചെയ്തതാണോ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചതാണോയെന്ന് വ്യക്തമല്ല.