ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു

Update: 2018-05-08 21:22 GMT
ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു
Advertising

സൗദി അറേബ്യ ഉൾപ്പെടെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾക്ക്​ പ്രതീക്ഷ നൽകുന്നതാണ്​ വിപണിയിലെ ഈ മുന്നേറ്റം

ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. ​ സൗദി അറേബ്യ ഉൾപ്പെടെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾക്ക്​ പ്രതീക്ഷ നൽകുന്നതാണ്​ വിപണിയിലെ ഈ മുന്നേറ്റം. ഉൽപാദനം കുറച്ച്​ വില ഉയർത്താനുള്ള ഒപെക്​ തീരുമാനത്തിന്റെ കൂടി വിജയമാണിത്​.

ആഗോള വിപണിയിൽ അസംസ്​കൃത എണ്ണ വീപ്പക്ക്​ ഏതാണ്ട്​ 70 ഡോളർ ആയാണ്​ ഉയർന്നത്​. 2014നെ തുടർന്നുള്ള ഏറ്റവും ഉയർന്ന നിരക്ക്​ കൂടിയാണിത്​. ഉൽപാദനം കുറച്ച ഒപെക്​, ഒപെക്​ ഇതര രാജ്യങ്ങളുടെ തീരുമാനം വിപണിയിൽ ആരോഗ്യകരമായ മാറ്റമാണ്​ കൊണ്ടുവന്നത്​. ഉൽപാദനം കുറച്ച നടപടി തുടരാൻ തന്നെയാണ്​ ഒപെക്​ തീരുമാനം. ഉൽപാദനത്തിലും സംഭരണത്തിലും യു.എസ്​ നേരിട്ട തിരിച്ചടിയാണ്​ വർധനക്ക്​ മറ്റൊരു കാരണം.

നിലവിലെ സാഹചര്യത്തിൽ നിരക്കുവർധന കുറച്ചു കാലമെങ്കിലും തുടർന്നേക്കും. ചിലപ്പോൾ 80 ഡോളർ വരെ വില ഉയർന്നേക്കുമെനന വിലയിരുത്തലും പുറത്തു വരുന്നുണ്ട്​. എണ്ണവില തകർച്ചയെ തുടർന്ന്​ ഉലഞ്ഞ ഗൾഫ്​ സമ്പദ്​ ഘടനക്ക്​ ഇതിലൂടെ ലഭിക്കുന്ന ഊർജ്ജം ചെറുതല്ല. വാറ്റ്​ ഉൾപ്പെടെ പുതിയ വരുമാന സ്രോതസുകൾക്കൊപ്പം എണ്ണവരുമാനം ഉയരുക കൂടി ചെയ്യുന്നതോടെ​ വികസന പദ്ധതികൾക്ക്​ ആക്കം കൂടും. നിക്ഷേപകരുടെയും ഉപഭോക്​താക്കളുടെയും പ്രതീക്ഷ ഉയരുന്നതും സമ്പദ്​ ഘടനക്ക്​ ഗുണം ചെയ്യും. തൊഴിൽ മേഖലയിൽ രൂപപ്പെട്ട അരക്ഷിതാവസ്ഥ മറികടക്കുന്നതോടൊപ്പം പുതിയ തൊഴിലവസരങ്ങൾക്കും നിരക്കുവർധന പാതയൊരുക്കും.​ ഇന്ത്യക്കാൾ ഉൾപ്പെടെ ഗൾഫിലെ പ്രവാസലോകത്തെ ഏറെ ആഹ്ലാദിപ്പിക്കുന്ന ഘടകവും അതാണ്​

Tags:    

Similar News