ചെങ്കടല്‍ ദ്വീപുകള്‍ സൌദിക്ക് കൈമാറാനുള്ള അല്‍സീസിയുടെ തീരുമാനം കോടതി റദ്ദ് ചെയ്തു

Update: 2018-05-08 13:58 GMT
Editor : admin
ചെങ്കടല്‍ ദ്വീപുകള്‍ സൌദിക്ക് കൈമാറാനുള്ള അല്‍സീസിയുടെ തീരുമാനം കോടതി റദ്ദ് ചെയ്തു
Advertising

കഴിഞ്ഞ ഏപ്രിലില്‍ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സന്ദര്‍ശനത്തിനിടെയാണ് തിറാന്‍, സനാഫിര്‍ എന്നീ ദ്വീപുകള്‍ കൈമാറാന്‍ ധാരണയായത്.

ഈജിപ്തിന്റെ അധീനതയിലുള്ള രണ്ട് ചെങ്കടല്‍ ദ്വീപുകള്‍ സൌദിക്ക് കൈമാറാനുള്ള പട്ടാളഭരണാധികാരി അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ തീരുമാനം കോടതി റദ്ദ് ചെയ്തു. കഴിഞ്ഞ ഏപ്രിലില്‍ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സന്ദര്‍ശനത്തിനിടെയാണ് തിറാന്‍, സനാഫിര്‍ എന്നീ ദ്വീപുകള്‍ കൈമാറാന്‍ ധാരണയായത്.

ഈജിപ്ഷ്യന്‍ പട്ടാളഭരണാധികാരി അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ തീരുമാനത്തിനേറ്റ പ്രഹരമാണ് ദ്വീപുകള്‍ സൌദിക്ക് കൈമാറുന്നത് തടയുന്ന കോടതിവിധി. കെയ്‌റോയിലെ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ഇതിലുള്ള അന്തിമ വിധി ഉന്നതകോടതിയാണ് പുറപ്പെടുവിക്കേണ്ടത്. സൌദിഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഏപ്രിലിലെ സന്ദര്‍ശനത്തില്‍ ഈജിപ്തിന് കോടിക്കണക്കിന് ഡോളര് തുകയുടെ സഹായ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പ്രത്യുപകാരമായി അല്‍സീസി ദ്വീപുകള്‍ സൌദിക്ക് വില്‍ക്കുകയാണെന്നാക്ഷേപിച്ച് നിരവധി പ്രക്ഷോഭങ്ങളും നടന്നു. പ്രതിഷേധത്തില് പങ്കെടുത്ത 150 ളം പേരെ ജയിലിലടച്ചിരുന്നു. രാജ്യത്തെ ഭരണഘടനയുടെ ലംഘനമാണ് പട്ടാളഭരണാധികാരി അല്‍സീസിയുടെ നീക്കമെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News