ഹില്ലരി ക്ലിന്റന് ന്യുമോണിയ; തളര്‍ച്ചയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍

Update: 2018-05-09 10:21 GMT
Editor : Alwyn K Jose
ഹില്ലരി ക്ലിന്റന് ന്യുമോണിയ; തളര്‍ച്ചയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍
ഹില്ലരി ക്ലിന്റന് ന്യുമോണിയ; തളര്‍ച്ചയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍
AddThis Website Tools
Advertising

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന് ന്യുമോണിയ അസുഖം സ്ഥിരീകരിച്ചത് പാട്ടിയെ തളര്‍ത്തി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന് ന്യുമോണിയ അസുഖം സ്ഥിരീകരിച്ചത് പാട്ടിയെ തളര്‍ത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഹില്ലരിയുടെ പ്രചാരണ പരിപാടികള്‍ റദ്ദാക്കി. നവംബര്‍ എട്ടിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ശാരീരിക ആസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയോടെ ഹില്ലരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്ക് ശേഷം രോഗബാധ സ്ഥിരീകരിച്ചെങ്കിലും വിവരം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. 2001ലെ ട്വിന്‍ ടവര്‍ ആക്രമണ സ്ഥലം സന്ദര്‍ശിക്കുന്ന ഹില്ലരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അവശയയായുള്ള ഹില്ലരിയുടെ വീഡിയോ ദൃശ്യങ്ങളെപ്പറ്റി അഭ്യൂഹങ്ങള്‍ പരന്നതോടെയാണ് അവരുടെ സ്വകാര്യ ഡോക്ടര്‍ ലിസാ ബര്‍ഡക്കാണ് രോഗവിവരം മാധ്യമങ്ങളെ അറിയിച്ചത്. കടുത്ത ചുമയും മറ്റ് അസ്വസ്ഥതകളും ഹില്ലരിയെ അലട്ടുന്നതായി ഡോക്ടര്‍ അറിയിച്ചു. ആന്റിബോയോട്ടിക്കുകളും നിര്‍ജലീകരണ തടയുന്നതിനുമുള്ള ചികിത്സകള്‍ നല്‍കുന്നുണ്ട്.
ഹില്ലരിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായും ഡോ.ലിസാ ബര്‍ഡക്ക് കൂട്ടിച്ചേര്‍ത്തു. ഇന്നലെ നടക്കാനിരുന്ന കാലിഫോര്‍ണിയയിലേത് അടക്കമുള്ള മറ്റ് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളും റദ്ദ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ട് മാസം മാത്രമാണ് ശേഷിക്കുന്നത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News