സാര്‍ക്ക് ഉച്ചക്കോടിയില്‍ നിന്നും ശ്രീലങ്കയും പിന്മാറി
Update: 2018-05-09 11:04 GMT
നിലവിലെ സാഹചര്യത്തില്‍ ഉച്ചകോടി നടത്തുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം. നേരത്തെ ഇന്ത്യക്കൊപ്പം ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ,ഭൂട്ടാന്‍......
നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് ശ്രീലങ്കയും പിന്മാറി. നിലവിലെ സാഹചര്യത്തില്‍ ഉച്ചകോടി നടത്തുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം. നേരത്തെ ഇന്ത്യക്കൊപ്പം ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ,ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്ന് പിന്മാറിയിരുന്നു. ഉറി ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പിന്മാറ്റം. നവംബര്‍ ഒമ്പത്, പത്ത് തീയതികളിലായിരുന്നു ഉച്ചകോടി നിശ്ചയിച്ചത്.