ട്രംപിനെ 'ഭയപ്പെടുത്തി' പ്രചരണ പരിപാടി അലങ്കോലമാക്കി; വേദിയില്‍ നാടകീയ സംഭവങ്ങള്‍

Update: 2018-05-09 17:03 GMT
ട്രംപിനെ 'ഭയപ്പെടുത്തി' പ്രചരണ പരിപാടി അലങ്കോലമാക്കി; വേദിയില്‍ നാടകീയ സംഭവങ്ങള്‍
Advertising

സദസിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഹിലരി അനുകൂലിയുടെ കൈവശം തോക്കുണ്ടെന്ന് ആരോ വിളിച്ചുപറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.

അമേരിക്കയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി അലങ്കോലപ്പെട്ടു. സദസിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഹിലരി അനുകൂലിയുടെ കൈവശം തോക്കുണ്ടെന്ന് ആരോ വിളിച്ചുപറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ ട്രംപിനെ വേദിയില്‍ നിന്നും നീക്കി.

റെനോയില്‍ ട്രംപിന്റെ പ്രചരണ പരിപാടിയില്‍ സദസിന്റെ മുന്‍നിരയില്‍ തന്നെ ഹിലരി അനുകൂലിയായ യുവാവ് സ്ഥാനം പിടിച്ചു. ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ട്രംപിനെ എതിര്‍ക്കുകയാണെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡ് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു ഇയാള്‍. ഹിലരി ക്യാമ്പില്‍ നിന്നുള്ള ഒരാള്‍ നമുക്കൊപ്പം ഉണ്ട്. എത്രയാണ് നിങ്ങള്‍ക്കുള്ള പ്രതിഫലം. 1500 ഡോളറോ, എന്തായാലും അയാളെ പുറത്താക്കൂ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇതിനിടെയാണ് ആരോ ഇയാളുടെ കൈവശം തോക്കുണ്ടെന്ന് വിളിച്ചുപറഞ്ഞത്. പാഞ്ഞടുത്ത സുരക്ഷ ഉദ്യോഗസ്ഥര്‍ യുവാവിനെ കീഴ്‍പ്പെടുത്തുകയും ട്രംപിനെ വേദിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

Full View

യുവാവിനെ നീക്കംചെയ്ത് അല്‍പ സമയത്തിന് ശേഷം ട്രംപ് വീണ്ടും വേദിയില്‍ മടങ്ങിയെത്തി. പൊലീസ് പരിശോധനയില്‍ ആയുധങ്ങളൊന്നും കണ്ടെത്താനായില്ല. യുവാവിന്റെ പശ്ചാത്തലം പരിശോധിച്ച പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചു. കഴിഞ്ഞ ദിവസം ഹിലരിക്ക് വേണ്ടി പ്രസിഡന്റ് ബരാക്ക് ഒബാമ നടത്തിയ പ്രചരണ പരിപാടി അലങ്കോലമാക്കാന്‍ ശ്രമം നടന്നിരുന്നു. പ്രതിഷേധക്കാരെ ബഹുമാനിക്കണം എന്നായിരുന്നു ഒബാമയുടെ പ്രതികരണം. സമാന സാഹചര്യത്തില്‍ ട്രംപ് ഏതുവിധം പെരുമാറും എന്ന് ബോധ്യമാക്കുന്നതിനായിരുന്നു യുവാവിന്റെ പരിശ്രമം.

Tags:    

Similar News