സിറിയയില്‍ റഷ്യയുടെ അഭിനയം; ഐഎസിനു മുന്നില്‍ റഷ്യ പതറി
സിറിയയില്‍ റഷ്യയുടെ ഇടപെടല്‍ ദുഷ്ടലാക്കോടെയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍.
സിറിയയില്‍ റഷ്യയുടെ ഇടപെടല്‍ ദുഷ്ടലാക്കോടെയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അമേരിക്ക ആസ്ഥാനമായ അത്‌ലാറ്റിക് കൌണ്‍സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് റഷ്യ സിറിയയില്‍ ഇടപ്പെട്ടത് ആഭ്യന്തരയുദ്ധം മുതലെടുക്കാനായിരുന്നുവെന്നും പരാജയപ്പെട്ടത് കൊണ്ടാണ് പിന്മാറിയതെന്നും പറയുന്നത്. ഐഎസിന്റെ ആക്രമണത്തില്‍ റഷ്യ പതറിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചത് മുതല്‍ ഇടപെടാന്‍ റഷ്യ കാത്തിരിക്കുകയായിരുന്നുവെന്നും ഭരണം അട്ടിമറിക്കുകയാണ് ലക്ഷ്യമെന്നുമാണ് അത്‌ലാറ്റിക് കൌണ്‍സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. ഐഎസിന്റെ കടന്നുവരവ് റഷ്യയുടെ ഇടപെടല്‍ വേഗത്തിലാക്കിയെന്നും എന്നാല്‍ ഐഎസിനോട് പൊരുതി നില്‍ക്കാനാവാതെ റഷ്യക്ക് പിന്മാറേണ്ടി വന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐഎസ് തീവ്രവാദികളെ നേരിടുന്നതിനെക്കാള്‍ സാധാരണ ജനങ്ങളെ കൊല്ലുന്നതിലാണ് റഷ്യ സമയം കണ്ടെത്തിയതെന്ന് തെളിവുകള്‍ നിരത്തി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 2015 സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ റഷ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 5081 സിവിലിയന്മാരാണെന്ന് റഷ്യ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന പുറത്ത് വിട്ട കണക്കും അത്‌ലാറ്റിക് കൌണ്‍സില്‍ ഉദ്ധരിക്കുന്നു. സാധാരണ ജനങ്ങളെ ആക്രമിക്കുന്നതില്‍ ബശാറുല്‍ അസദിന്റെ പിന്തുണ റഷ്യക്ക് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. അറ്റ്‌ലാന്റിക് കൌണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദാമൊന്‍ വില്‍സനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.