മുന്‍‍ ബ്രസീലിയന്‍ പ്രസിഡന്‍റ് ലുല ദ സില്‍വക്ക് ഒന്‍പത് വര്‍ഷത്തെ ജയില്‍‌ശിക്ഷ

Update: 2018-05-09 14:44 GMT
Editor : Ubaid
മുന്‍‍ ബ്രസീലിയന്‍ പ്രസിഡന്‍റ് ലുല ദ സില്‍വക്ക് ഒന്‍പത് വര്‍ഷത്തെ ജയില്‍‌ശിക്ഷ
Advertising

ബ്രസീലിലെ ഇടതുപക്ഷപാര്‍ട്ടി നേതാവാണ് ലുല ദ സില്‍വ

അഴിമതിക്കേസില്‍ കുറ്റം തെളിയിക്കപ്പെട്ട മുന്‍‍ ബ്രസീലിയന്‍ പ്രസിഡന്‍റ് ലുല ദ സില്‍വക്ക് 9.5 വര്‍ഷത്തെ ജയില്‍‌ശിക്ഷ. രാജ്യത്തിന്‍റെ ഖജനാവ് കൊള്ളയടിച്ചുവെന്ന കുറ്റവും സില്‍വയുടെമേല്‍ ചാര്‍ത്തിയാണ് ശിക്ഷവിധിച്ചത്. ബ്രസീലിലെ ഇടതുപക്ഷപാര്‍ട്ടി നേതാവാണ് ലുല ദ സില്‍വ. 2003 മുതല്‍ 2010 വരെയായിരുന്നു പ്രസിഡന്‍റ് പദവി. ഇക്കാലയളവില്‍ നടത്തിയ അഴിമതിയുടെ പേരിലാണ് കോടതി ഒന്പതര വര്‍ഷത്തെ ജയില്‍ ശിക്ഷ.

ഒരു എഞ്ചിനീയറിംഗ് സ്ഥാപനത്തിനനുകൂലമായി കരാറുണ്ടാക്കിയതിന് പകരം ഒമ്പതര ലക്ഷത്തോളം പൌണ്ട് വിലവരുന്ന ബീച്ച് അപാര്‍ട്മെന്‍‌റ് വാങ്ങിയെന്നതാണ് സില്‍വയുടെ പേരിലുള്ള കുറ്റം. ദീര്‍ഘസമയമെടുത്ത് നടന്ന അഴിമതിയുടെ ഉത്തരവാദിത്വം പൂര്‍ണമായും സില്‍വക്കാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ജഡ്ജി സെര്‍ജിയോ മോറോ ശിക്ഷവിധിച്ചത്. അഴിമതിയാരോപണത്തെത്തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി അന്വേഷണം നടന്നുവരികയായിരുന്നു. ദരിദ്രകുടുംബത്തില്‍ പിറന്ന ലുല ദ സില്‍വ രണ്ടുതവണ ബ്രസീല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബ്രസീലിലെ തൊഴിലാളി വിഭാഗത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്‍റ്കൂടിയായ സില്‍വയുടെ പരിഷ്കരണങ്ങള്‍ രാജ്യത്തെ അസമത്വം കുറക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News