ബിനാലി യില്‍ദിറിമി തുര്‍ക്കിയുടെ പുതിയ പ്രധാനമന്ത്രി
എ.കെ പാര്‍ട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട തോടെയാണ് യില്‍ദിറിമിനെ പ്രധാനമന്ത്രി പദത്തിലേക്കും ശിപാര്‍ശ ചെയ്തത്.
തുര്‍ക്കിയുടെ പുതിയ പ്രധാനമന്ത്രിയായി ഗതാഗത മന്ത്രി ബിനാലി യില്‍ദിറിമിനെ തെരഞ്ഞെടുത്തു. രാജ്യത്തിന് പുതിയ ഭരണഘടന ആവശ്യമാണെന് അദ്ദേഹം പറഞ്ഞു. എ.കെ പാര്‍ട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട തോടെയാണ് യില്‍ദിറിമിനെ പ്രധാനമന്ത്രി പദത്തിലേക്കും ശിപാര്‍ശ ചെയ്തത്.
ഗതാഗത മന്ത്രിയായിരുന്ന ബിനാലി യില്‍ദിറിം ആണ് പുതിയ തുര്‍ക്കി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അങ്കാറയില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ അദ്ദേഹത്തെ പാര്‍ട്ടി അധ്യക്ഷനായും തെരഞ്ഞെടുത്തു. 1405 വോട്ടുകളാണ് ബിനാലി യില്‍ദിറിം നേടിയത്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം നീക്കുകയും കാര്യങ്ങള്‍ നിയമവിധേയമാക്കുകയും ചെയ്യുക എന്നതാണ് ഇപ്പോള്‍ ഏറ്റവും പ്രധാനമയി ചെയ്യേണ്ടത്. ഒരു പുതിയ ഭരണഘടനയും പുതിയ പ്രസിഡന്‍ഷ്യല്‍ സിസ്റ്റവും ആണ് അതിന് വേണ്ടതെന്നും ബിനാലി യില്‍ദിറിം പറഞ്ഞു.
തുര്‍ക്കി യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമായാലും ഇല്ലെങ്കിലും ജനാധിപത്യം പുഷ്ടിപ്പെടുത്താനുള്ള നിയമപരമായ നീക്കങ്ങള്‍ അത് നടത്തിക്കൊണ്ടിരിക്കുമെന്നുംബിനാലി യില്‍ദിറിം പറഞ്ഞു.അഹ്മദ് ദാവൂദ് ഒഗ്‍ലു രാജിവെച്ചതിനെ തുടര്‍ന്നാണ് ബിനാലി യില്‍ദിറിമിനെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.