യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്റെ ഭാവി ഈയാഴ്ച
ഹിതപരിശോധനക്ക് ശേഷം എന്താകുമെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ബ്രിട്ടണ്‍ ഒറ്റയ്ക്ക് നിലനില്‍ക്കുമ്പോള്‍ സാമ്പത്തിക ഭദ്രത സുരക്ഷിതമായിരിക്കുമെന്ന അഭിപ്രായം യോഗത്തിലുയര്‍ന്നു.
യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടനില്‍ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ വരുന്ന ആഴ്ച തീരുമാനമെടുക്കും. ഇതിനിടെ വന്‍കമ്പനികള്‍ ഈടാക്കിവരുന്ന നികുതിവര്‍ധനവ് ഒഴിവാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ ധനകാര്യമന്ത്രിമാര്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ഹിതപരിശോധന അജണ്ടയായില്ലെങ്കിലും പലരും അനൌദ്യോഗിക ചര്‍ച്ച നടത്തി. ബ്രിട്ടീഷ് പാര്‍ലമെന്റംഗം ജോ കോക്സ് വെടിയേറ്റ് മരിച്ചതിനു പിന്നാലെയാണ് ധനകാര്യമന്ത്രിമാര്‍ യോഗം ചേര്‍ന്നത്.
ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന നിലപാടായിരുന്നു ജോ കോക്സിനുണ്ടായിരുന്നത്. ഹിതപരിശോധന സംബന്ധിച്ച് നടക്കുന്ന പ്രചാരണം അനുകൂലമായും പ്രതികൂലമായുമാണ് ജനങ്ങളില്‍ നിന്ന് പ്രതികരണമുണ്ടാക്കുന്നത്.
കുടിയേറ്റ സാമ്പത്തിക പ്രശ്നങ്ങള്‍ എങ്ങനെ നേരിടുമെന്നതിനെ കുറിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്. പാര്‍ലമെന്റംഗം കൊല്ലപ്പെട്ടതിനു പുറമെ നമ്മള്‍ പ്രധാനപരിഗണന നല്‍കുന്നത് വരുന്നയാഴ്ചയിലെ ഹിതപരിശോധനക്കാണ്. എല്ലാവരും അത് ഉറ്റുനോക്കുകയാണ്. ഹിതപരിശോധനക്ക് ശേഷം എന്താകുമെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ബ്രിട്ടണ്‍ ഒറ്റയ്ക്ക് നിലനില്‍ക്കുമ്പോള്‍ സാമ്പത്തിക ഭദ്രത സുരക്ഷിതമായിരിക്കുമെന്ന അഭിപ്രായം യോഗത്തിലുയര്‍ന്നു.
ഹിതപരിശോധന സാമ്പത്തിക ബാങ്കിങ് മേഖലകളില്‍ തിരിച്ചടിയുണ്ടാകുമെന്ന് ജര്‍മന്‍ ധനകാര്യമന്ത്രി വൂള്‍ഫ് ഗാങ് ഷ്വാവ്ബ്ള്‍ പറഞ്ഞു. ഹിതപരിശോധന ഇരുമേഖലകളിലും വന്‍ സമ്മദര്‍ദ്ദമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.