യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന്റെ പങ്കാളിത്വം; ഹിതപരിശോധന നാളെ

Update: 2018-05-09 06:51 GMT
Editor : admin | admin : admin
യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന്റെ പങ്കാളിത്വം; ഹിതപരിശോധന നാളെ
Advertising

യൂണിയനില്‍ നിന്നും പിന്‍മാറുന്നത് സാമ്പത്തിക അരക്ഷിതാവസ്ഥക്ക് വഴിവക്കുമെന്നും അതിനാല്‍ യൂണിയനില്‍ തുടരുന്നതിനെ അനുകൂലിക്കണമെന്നും ഡേവിഡ് കാമറണ്‍ ആവര്‍ത്തിച്ചു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമോ പുറത്തുപോവണോ എന്ന കാര്യത്തിലുള്ള ഹിതപരിശോധന നാളെ നടക്കും. അവസാന വട്ട അഭിപ്രായ സര്‍വേയില്‍ ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാരാണ് ഭൂരിഭാഗവും. അഭിപ്രായ സര്‍വ്വേ ഫലം പുറത്തുവന്നതിന് പിന്നാലെ പൌണ്ടിന്റെ മൂല്യമുയര്‍ന്നു. ഡെയ്‍ലി ടെലിഗ്രാഫ് പത്രം നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 53 ശതമാനവും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാരാണ്. കഴിഞ്ഞയാഴ്ച വരെയും യൂനിയനില്‍നിന്ന് വിട്ടുപോകണമെന്ന അഭിപ്രായക്കാരായിരുന്നു കൂടുതലും. യൂനിയനില്‍നിന്ന് പുറത്തുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി കൂടുതല്‍ പ്രമുഖ സ്ഥാപനങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. പുറത്തുപോകുന്നപക്ഷം തൊഴില്‍വേതനം കുറയുമെന്നും സാധനവിലയും വായ്പാനിരക്കുകളും തൊഴിലില്ലായ്മയും വര്‍ധിക്കുമെന്നും മൂന്ന് പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. പുതിയ അഭിപ്രായ സര്‍വ്വേഫലം പുറത്തു വന്നതിന് പിന്നാലെ വിപണികളും ഉണര്‍ന്നു. അതേ സമയം ഹിത പരിശോധനക്ക് മണിക്കൂറുകള്ഡ മാത്രം ബാക്കി നില്‍ക്കെ പ്രചാരണത്തിന്റ കലാശക്കൊട്ട് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ അരങ്ങേറി.

യൂണിയനില്‍ നിന്നും പിന്‍മാറുന്നത് സാമ്പത്തിക അരക്ഷിതാവസ്ഥക്ക് വഴിവക്കുമെന്നും അതിനാല്‍ യൂണിയനില്‍ തുടരുന്നതിനെ അനുകൂലിക്കണമെന്നും ഡേവിഡ് കാമറണ്‍ ആവര്‍ത്തിച്ചു. ബ്രിട്ടന് സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള അവസരം ഉപയോഗിക്കണമെന്ന് ബ്രക്സിറ്റ് അനുകൂലിയായ മുന്‍ മേയര്‍ ബോറീസ് ജോണ്‍സനും പറഞ്ഞു. നാളെ രാവിലെ ഏഴുമുതല്‍ പത്ത് വരെയാണ് ഹിതപരിശോധന. എല്ലാ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റിന് അവകാശമുള്ള ബ്രിട്ടനില്‍ നല്ലൊരു ശതമാനം ഇതിനോടകം വോട്ടവകാശം രേഖപ്പെടുത്തി കഴിഞ്ഞു.വെള്ളിയാഴ്ച രാവിലെയോടെ ഫലമറിയാം.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലും യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളിലും വലിയ പ്രചാരണമാണ് നടന്നത്. വ്യത്യസ്തമായ പ്രചാരണ കാമ്പയിനുകളായിരുന്നു പലയിടങ്ങളിലും നടന്നത്.

യൂറോപ്യന്‍ യൂണിയനിലെ പല അംഗങ്ങള്‍ക്കും ബ്രിട്ടന്‍ യൂണിയനില്‍ തുടരണമെന്നാണ് താല്‍പര്യം. സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മ ലണ്ടനിലെ വിംബ്ലി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹിതപരിശോധനയുമായി ബന്ധപ്പെട്ട് വിവിധ വഷയങ്ങളില്‍ സംവാദവും നടന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News