ചൈനീസ് പ്രസിഡന്റിന്റെ വീട്ടില്‍ പുടിന്റെ പിയാനോ വായന
ചൈനീസ് പ്രസിഡന്റ് ഷീജിങ് പിങ് വിളിച്ചുചേര്‍ത്ത വണ്‍ ബെൽറ്റ്, വണ്‍ റോഡ് ഉച്ചകോടിക്കെത്തിയതാണ് പുടിന്
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് നല്ലൊരു കലാകാരനാണെന്ന് എത്രപേര്‍ക്കറിയാം. പിയാനോ വായിക്കുന്ന പുടിനാണ് കഴിഞ്ഞ ദിവസത്തെ ലോക വാര്‍ത്തകളില്‍ കൌതുകമുണര്‍ത്തിയത്.
ചൈനീസ് പ്രസിഡന്റ് ഷീജിങ് പിങ് വിളിച്ചുചേര്‍ത്ത വണ്‍ ബെൽറ്റ്, വണ്‍ റോഡ് ഉച്ചകോടിക്കെത്തിയതാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. ഉച്ചകോടി തുടങ്ങും മുന്‍പ് ഷീജിങ് പിങ്ങിന്റെ വീട്ടില്‍ വെച്ചൊരു കൂടിക്കാഴ്ച. ഷീജിങ് പിങ്ങുമായുളള പുടിന്റെ സൌഹൃദ സംഭാഷണം. അവസാനിച്ചത് പിയാനോ അവതരണത്തിലെന്നുമാത്രം.
2010 സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിക്കിടെ പുടിന് പാട്ടുപാടിയതും പിയാനോ വായിച്ചതും വലിയ വാര്‍ത്തയായിരുന്നു.