തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിനെതിരെ ജര്‍മനിയില്‍ പ്രതിഷേധ റാലി
തുര്‍ക്കിയുടെ ദേശീയ പതാകയും ഉര്‍ദുഗാന്റെ ചിത്രങ്ങളുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം പട്ടാള അട്ടിമറി ശ്രമത്തെ എതിര്‍ക്കണമെന്നും ജനാധിപത്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിനെതിരെ ജര്‍മനിയില്‍ പ്രതിഷേധ റാലി. പടിഞ്ഞാറന്‍ ജര്‍മനിയില്‍ കൊലോന്‍ നഗരത്തില്‍ നടന്ന റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ പിന്തുണക്കുന്നവരായിരുന്നു കൂടുതല്‍ പേരും.
തുര്‍ക്കിയുടെ ദേശീയ പതാകയും ഉര്‍ദുഗാന്റെ ചിത്രങ്ങളുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം പട്ടാള അട്ടിമറി ശ്രമത്തെ എതിര്‍ക്കണമെന്നും ജനാധിപത്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. തുര്‍ക്കിയുടെ കായിക, യുവജന ക്ഷേമവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി അകിഫ് കാഗറ്റായ് കിലിഗ് റാലിയില്‍ സന്നിഹിതനായിരുന്നു. ഭൂരിഭാഗം പേരും ഉര്‍ദുഗാന് പിന്തുണച്ചാണ് റാലിയില്‍ പങ്കെടുത്തതെങ്കില്‍ ചിലര്‍ ഉര്‍ദുഗാന്റെ നയങ്ങളെ എതിര്‍ത്തു. എന്നാല്‍ പട്ടാള അട്ടിമറി ശ്രമത്തിനെതിരെ ഏവരും ഐക്യപ്പെട്ടു.
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമങ്ങല്‍ എതിര്‍ക്കപ്പെടണമെന്ന്ഉര്‍ദുഗാനെ പിന്തുണക്കുന്നവരും പറയുന്നു. എന്നാല്‍ പ്രകടനത്തിനെതിരെ ചിലര്‍ രംഗത്തെത്തി. തുര്‍ക്കിയെ പിന്തുണക്കണമെങ്കില്‍ ഇവിടെയല്ല മറിച്ച് തുര്‍ക്കിയില്‍ പോയി പ്രകടനം നടത്തണമെന്ന്
തുര്‍ക്കി വംശജരായ മുപ്പത് ലക്ഷത്തോളം പേര്‍ ജര്‍മനിയില്‍ കഴിയുന്നുണ്ട്. ഇതില്‍ 60 ശതമാനം പേരും ഉര്‍ദുഗാന്‍ സര്‍ക്കാരിനെ പിന്തുണക്കുന്നവരാണ്.