വാഷിങ്ടണ്‍, അലാസ്ക കോക്കസുകളില്‍ ഹിലരി ക്ലിന്‍റണെ പിന്തള്ളി ബേര്‍ണി സാന്‍ഡേഴ്സിന് വിജയം

Update: 2018-05-11 14:13 GMT
Editor : admin
വാഷിങ്ടണ്‍, അലാസ്ക കോക്കസുകളില്‍ ഹിലരി ക്ലിന്‍റണെ പിന്തള്ളി ബേര്‍ണി സാന്‍ഡേഴ്സിന് വിജയം
Advertising

വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് രണ്ട് കോക്കസുകളിലും സാന്‍ഡേഴ്സ് വിജയിച്ചത്.

വാഷിങ്ടണ്‍, അലാസ്ക കോക്കസുകളില്‍ ഹിലരി ക്ലിന്‍റണെ പിന്തള്ളി ബേര്‍ണി സാന്‍ഡേഴ്സിന് വിജയം. വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് രണ്ട് കോക്കസുകളിലും സാന്‍ഡേഴ്സ് വിജയിച്ചത്.

ഡെമോക്രാട്ടിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിക്കായുള്ള മത്സരം ഇതോടെ കൂടുതല്‍ ശക്തമായിരിക്കുകയാണ്. വാഷിങ്ടണ്‍ , അലാസ്ക, ഹവായി എന്നിവിടങ്ങളിലേക്ക് നടന്ന കോക്കസുകളിലാണ് ഹിലരി ക്ലിന്‍റണെ പിന്തള്ളി ബേര്‍ണി സാന്‍ഡേഴ്സിന്‍റെ മുന്നേറ്റം. അലാസ്കയില്‍ 79 ശതമാനം വോട്ടാണ് സാന്‍ഡേഴ്സ് നേടിയത്. വാഷിങ്ടണില്‍ സാന്‍ഡേഴ്സിന് 76 ശതമാനം വോട്ട് ലഭിച്ചു. ഹവായിലെ ഫലങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. കോക്കസുകളിലെ വിജയം വമ്പിച്ച ഭൂരിപക്ഷത്തോടെയാണെങ്കിലും ഹിലരി ക്ലിന്‍റണ്‍ന്‍റെ ലീഡിനൊപ്പമെത്താന്‍ സാന്‍ഡേര്‍സിന് ഇനിയുമുള്ള പ്രൈമറികളിലും കോക്കസുകളിലും വലിയ മാര്‍ജിനിലുള്ള വിജയം അനിവാര്യമാണ്.

ഏപ്രില്‍ 5ന് നടക്കാനിരിക്കുന്ന വിസ്കോന്‍സിന്‍ പ്രൈമിറിയി ഹിലരിക്കും സാന്‍ഡേര്‍സിനും ഒരു പോലെ നിര്‍ണായകമാണ്. സാമ്പത്തിക സമത്വവും ആരോഗ്യ പരിരക്ഷക്കും ഊന്നല്‍ കൊടുത്താണ് സാന്‍ഡേഴ്സിന്‍റെ പ്രചാരണം. യുവാക്കള്‍ക്കിടയില്‍ ഹിലരി ക്ലിന്‍റണെക്കാള്‍ സ്വാധീനം ചെലുത്തുന്നത് ബേര്‍ണി സാന്‍ഡേഴ്സ് ആണെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News