തെക്കന്‍ ചൈനീസ് കടലിലെ ദ്വീപുകളില്‍ ചൈന സൈനിക കേന്ദ്രം നിര്‍മ്മിക്കുന്നുവെന്ന് അമേരിക്ക

Update: 2018-05-11 07:37 GMT
Editor : Ubaid
തെക്കന്‍ ചൈനീസ് കടലിലെ ദ്വീപുകളില്‍ ചൈന സൈനിക കേന്ദ്രം നിര്‍മ്മിക്കുന്നുവെന്ന് അമേരിക്ക
Advertising

അമേരിക്കയുടെ പ്രതിരോധ അന്തരാഷ്ട്ര പഠനകേന്ദ്രത്തിന്റെ ഭാഗമാണ് ഏഷ്യ മാരിടൈം ട്രാന്‍സ്‍പാരന്‍സി ഇനീഷേറ്റീവ്

തെക്കന്‍ ചൈനീസ് കടലിലെ മനുഷ്യനിര്‍മ്മിത ദ്വീപുകളില്‍ ചൈന സൈനിക കേന്ദ്രം നിര്‍മ്മിക്കുന്നുവെന്ന് അമേരിക്ക. ഇവിടെ ഉടന്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കുമെന്നും വിവിധ ദ്വീപുകളില്‍ വ്യോമതാവളം, നാവികകേന്ദ്രം, റഡാര്‍ സംവിധാനങ്ങള്‍ എന്നിവ വരുന്നതായി ഏഷ്യ മാരിടൈം ട്രാന്‍സ്‍പാരന്‍സി ഇനീഷേറ്റീവ് റിപോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ പ്രതിരോധ അന്തരാഷ്ട്ര പഠനകേന്ദ്രത്തിന്റെ ഭാഗമാണ് ഏഷ്യ മാരിടൈം ട്രാന്‍സ്‍പാരന്‍സി ഇനീഷേറ്റീവ്. സമീപകാലത്ത പകര്‍ത്തിയ ഉപഗ്രഹചിത്രങ്ങള്‍ അടിസ്ഥാനമാക്കിയണ് എഎംടിഐയുടെ കണ്ടെത്തില്‍. ഫെയറി ക്രോസ്, സുബി ദ്വീപുകളില്‍ പുതിയ റഡാര്‍ ആന്റിനകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. മിസൈല്‍ വിക്ഷേപണ സംവിധാനങ്ങള്‍ വൂഡി ദ്വീപില്‍ ഒരുവര്‍ഷം മുന്‍പ് സ്ഥാപിച്ചിട്ടുണ്ട്. യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ യോജിച്ച രീതിയിലാണ് വൂഡി ദ്വീപ്. വൈകാതെ സൈനിക സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍ തെക്കന്‍ ചൈനീസ് തീരങ്ങള്‍ സൈനികകേന്ദ്രങ്ങളാക്കുന്നുവെന്ന അമേരിക്കയുടെ വാദം ചൈന നിഷേധിച്ചു. കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാനുളള സംവിധാനം മാത്രമാണ് സജ്ജീകരിക്കുന്നതെന്ന് ചൈനീസ് പ്രതിരോധ വിഭാഗം വിശദീകരിച്ചു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News