മാതൃകയായി മാക്രോണ്‍ മന്ത്രിസഭ, അംഗങ്ങളില്‍ പകുതിയും സ്ത്രീകള്‍

Update: 2018-05-11 10:11 GMT
Editor : Subin
മാതൃകയായി മാക്രോണ്‍ മന്ത്രിസഭ, അംഗങ്ങളില്‍ പകുതിയും സ്ത്രീകള്‍
Advertising

22 അംഗ മന്ത്രിസഭയില്‍ 11 വനിതകളെ ഉള്‍പ്പെടുത്തിയാണ് മാക്രോണ്‍ തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ വാഗ്ദാനം പാലിച്ചിരിക്കുന്നത്. 

ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മന്ത്രിസഭയില്‍ പകുതി പേരും സ്ത്രീകള്‍. 22 അംഗ മന്ത്രിസഭയില്‍ 11 വനിതകളെ ഉള്‍പ്പെടുത്തിയാണ് മാക്രോണ്‍ തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ വാഗ്ദാനം പാലിച്ചിരിക്കുന്നത്.

ഷെല്‍വിയ ഗോളാര്‍ഡ് (പ്രതിരോധമന്ത്രി), ഒളിംപിക്‌സില്‍ ഫെന്‍സിങില്‍ മെഡല്‍ നേടിയിട്ടുള്ള ലോറ ഫ്‌ളെസല്‍(കായികം), ബ്രൂണോ ലെ മാരേ (സാമ്പത്തികകാര്യം), ജെറാര്‍ഡ് കൊളംബോ(ആഭ്യന്തരം), ഫ്രാന്‍ക്വിസ് ബയ്‌റു(സാമൂഹ്യനീതി) എന്നിവരാണ് മന്ത്രിസഭയിലെ പ്രമുഖരായ അംഗങ്ങള്‍. അടുത്തമാസം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മാക്രോണിനും സംഘത്തിനും നിര്‍ണ്ണായകമാണ്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ മാക്രോണിന് സ്വന്തം നയങ്ങള്‍ നടപ്പിലാക്കാനാകൂ. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അത്ഭുതം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് മാക്രോണ്‍ പക്ഷത്തിന്റെ കണക്കുകൂട്ടല്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News