ഇറ്റലിയില്‍ ഭീകരാക്രമണത്തിന് ഐ എസ് പദ്ധതി

Update: 2018-05-11 14:07 GMT
Editor : admin
ഇറ്റലിയില്‍ ഭീകരാക്രമണത്തിന് ഐ എസ് പദ്ധതി
Advertising

അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് രാജ്യത്ത് പലയിടങ്ങളിലും ഐഎസ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന

ഇറ്റലിയില്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി സൂചന. ഐ എസ് ബന്ധമുണ്ടെന്ന് സംശയിച്ച് ഇറ്റാലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തപ്പോഴാണ് ഭീകരാക്രമണം സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നത്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഇറ്റലിയിലെ വടക്കന്‍ നഗരങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഐ എസ് ബന്ധമുണ്ടെന്ന് സംശയിച്ച് നാല് പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് രാജ്യത്ത് പലയിടങ്ങളിലും ഐഎസ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന വിവരം പുറത്തായത്. ഫ്രാന്‍സിലെയും ബെല്‍ജിയത്തിലെയും ഭീകരാക്രമണങ്ങള്‍ക്ക് പുറമെ ഇറ്റലിയിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ആക്രമണത്തിന് പദ്ധതിയിട്ടെന്ന് സംശയിക്കുന്ന മൊറോക്കന്‍ സ്വദേശിക്കും ഇറ്റാലിയന്‍ സ്വദേശിയായ അയാളുടെ ഭാര്യക്കുമെതിരെയും പൊലീസ് വാറന്‍റ് പുറപ്പെടുവിച്ചു. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ലേക്ക് കോമോക്കരികില്‍ താമസിച്ചിരുന്ന മൂന്ന് പേരും മൊറോക്കന്‍ സ്വദേശിയായ 23 കാരനായ യുവാവുമാണ് അറസ്റ്റിലായതെന്നാണ് സൂചന. ഐഎസില്‍ ചേരാനായി ഇറാഖിലേക്കോ സിറിയയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പൊലീസ് അറിയിച്ചു.

ഐഎസ് ബന്ധമെന്ന് സംശയിച്ച് സൊമാലിയന്‍ യുവാവിനെയും പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News