ദൈവനിന്ദ: തുര്‍ക്കിയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ശിക്ഷ
ഷാര്‍ലി ഹെബ്ദോ മാഗസിനില്‍ ജോലി ചെയ്യുന്നവരെയാണ് രണ്ട് വര്‍ഷത്തെ തടവിന് വിധിച്ചത്.
ദൈവനിന്ദ നടത്തിയ രണ്ട് തുര്‍ക്കിഷ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് രണ്ട് വര്‍ഷം തടവ്. ഷാര്‍ലി ഹെബ്ദോ മാഗസിനില്‍ ജോലി ചെയ്യുന്നവരെയാണ് രണ്ട് വര്‍ഷത്തെ തടവിന് വിധിച്ചത്.
മത മൂല്യങ്ങളെ നിന്ദിച്ചതിനാണ് ഷാര്‍ളി ഹെബ്ദോ മാഗസിനിലെ രണ്ട് മാധ്യമപ്രവര്‍ത്തകരെ രണ്ട് വര്‍ഷത്തേക്ക് തടവിന് വിധിച്ചത്. സെയ്ദ കരണ്‍, ഹിക്മെറ്റ് സെറ്റിന്‍കയ എന്നിവരുടെ വിവാദമായ ലേഖനങ്ങളാണ് ശിക്ഷക്ക് കാരണമായത്. പ്രവാചകനായ മുഹമ്മദ് നബിയെ മാഗസിനിലൂടെ ഹാസ്യരൂപത്തില്‍ ചിത്രീകരിച്ചതിനാണ് ഇസ്താബൂള്‍ കോടതി ഇരുവരേയും ശിക്ഷിച്ചത്. എന്നാല്‍ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇരുവരുടെയും അഭിഭാഷകന്‍ വ്യക്തമാക്കി. ഇതേസമയം, തങ്ങളുടെ സ്വതന്ത്രനിലപാടുകള്‍ക്കുള്ള അംഗീകാരമായാണ് ശിക്ഷയെ കാണുന്നതെന്ന് ഇരുവരും ട്വിറ്ററില്‍ പ്രതികരിച്ചു. തുര്‍ക്കിയുടെ ഭരണഘടന രാജ്യത്തോടും മതങ്ങളോടും കാണിക്കുന്ന വേര്‍തിരിവ് ഭീകരമാണെന്നും എന്നാല്‍ അത് കാണാതെ മതനിന്ദയുടെ പേരില്‍ ശിക്ഷിക്കുകയാണ് ചെയ്യുന്നതെന്നും ഇരുവരും പ്രതികരിച്ചു.