ജര്‍മനിയില്‍ അഭയാര്‍ഥി വിരുദ്ധ കണ്‍വെന്‍ഷന് നേരെ പ്രതിഷേധം

Update: 2018-05-11 18:07 GMT
Editor : admin
ജര്‍മനിയില്‍ അഭയാര്‍ഥി വിരുദ്ധ കണ്‍വെന്‍ഷന് നേരെ പ്രതിഷേധം
Advertising

അഭയാര്‍ഥി വിരുദ്ധ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയുടെ കണ്‍വെന്‍ഷനിടെ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.

ജര്‍മനിയില്‍ അഭയാര്‍ഥി വിരുദ്ധരുടെ കണ്‍വെന്‍ഷന് നേരെ പ്രതിഷേധം. അഭയാര്‍ഥി വിരുദ്ധ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയുടെ കണ്‍വെന്‍ഷനിടെ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.

അഭയാര്‍ഥി വിരുദ്ധ പാര്‍ട്ടിയായ എഎഫ്ഡിയുടെ കണ്‍വെന്‍ഷന്‍ നടക്കുന്ന ഹാളിന് പുറത്തായിരുന്നു പ്രതിഷേധം. രാജ്യത്ത് വിഭജനങ്ങളുണ്ടാക്കാന്‍ വംശീയവാദികളെ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. നാനൂറിലധികം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിശ്ശബ്ദരായ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുകയാണ് എഎഫ്ഡി എന്ന പ്രഖ്യാപനം കണ്‍വെന്‍ഷനില്‍ ഉണ്ടായി. അഭയാര്‍ഥി വിഷയത്തില്‍ തുറന്ന വാതില്‍ നയം സ്വീകരിച്ച ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ കണക്കിന് വിമര്‍ശിക്കാനും എഫ്ഡി നേതാക്കള്‍ മറന്നില്ല. പാര്‍ട്ടിയുടെ മാനിഫെസ്റ്റോ തയ്യാറാക്കാനായിരുന്നു കണ്‍വെന്‍ഷന്‍. പ്രകടമായ ഇസ്‌ലാം വിരുദ്ധതയാവും മാനിഫെസ്റ്റോയുടെ മുഖമുദ്ര എന്നാണ് സൂചനകള്‍. അഭയാര്‍ഥി പ്രതിസന്ധി ഉണ്ടാക്കിയ അനിശ്ചിതത്വങ്ങള്‍ വലിയ സ്വീകാര്യതയാണ് എഎഫ്ഡി പാര്‍ട്ടിക്ക് നേടിക്കൊടുത്തത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News