യമന്‍ സംഘര്‍ഷഭരിതം; ഏദന്‍ കയ്യടക്കി വിഘടനവാദികള്‍

Update: 2018-05-11 03:10 GMT
യമന്‍ സംഘര്‍ഷഭരിതം; ഏദന്‍ കയ്യടക്കി വിഘടനവാദികള്‍
Advertising

തെക്കന്‍ യമന്‍ സ്വതന്ത്രമാക്കണമെന്ന കാര്യത്തില്‍ വിഘടനവാദികള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍

യമനിലെ കുബല്‍ ഷാഫ് പ്രവിശ്യ പിടിച്ചെടുക്കാനുള്ള ഹൂതികളുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഏറ്റുമുട്ടലില്‍ നിരവധി ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. തെക്കന്‍ വിമോചന വാദികള്‍ കയ്യടക്കിയ ഏദനില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്യുന്നുണ്ട്. തെക്കന്‍ യമന്‍ സ്വതന്ത്രമാക്കണമെന്ന കാര്യത്തില്‍ വിഘടനവാദികള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

യമനിലെ താല്‍ക്കാലിക തലസ്ഥാനമാണ് ഏദന്‍. ഇതാണിപ്പോള്‍ തെക്കന്‍ യമന്‍ വിഘടനവാദികളുടെ നിയന്ത്രണത്തിലാകുന്നത്. യഥാര്‍ഥ തലസ്ഥാനമായ സന്‍ആ ഹൂതികള്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ വഷളായിട്ടുണ്ട് യമനിലെ സാഹചര്യം. ഏദനിലെ കൊട്ടാരത്തിലാണ് പ്രധാന മന്ത്രിയും മന്ത്രിസഭാ അംഗങ്ങളും. ഈ കൊട്ടാരം തെക്കന്‍ യെമന്‍ വിമോചന വാദികളുടെ നിയന്ത്രണത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിഘടനവാദികളും സൈന്യവും അറബ് സഖ്യസേനയും ഹൂതി വിമതര്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാട്ടത്തിലായിരുന്നു. ഏദന്‍ പിടിച്ചെടുത്തതോടെ വിഘടനവാദികളും സൈന്യവും ഏറ്റുമുട്ടലിലാണ്. വിഷയത്തില്‍ സൌദിയടക്കമുള്ള സഖ്യസേനാ രാഷ്ട്രങ്ങള്‍ ഇടപെടുന്നുണ്ട്. തെക്കന്‍ യമന്‍ സ്വതന്ത്രമാക്കണമെന്നതാണ് വിഘടനവാദികലുടെ പ്രധാന ആവശ്യം. പ്രശ്നപരിഹാരത്തിന് മന്ത്രിസഭ പിരിച്ചുവിടണമെന്നും ഇല്ലെങ്കില്‍ അട്ടിമറിക്കുമെന്നാണ് വിഘടനവാദികളുടെ താക്കീത്.എന്നാല്‍ രാഷ്ട്രീയ പരിഹാരം സംവാദത്തിലൂടെ ആകാമെന്നും ഇതിന് വെടിനിര്‍ത്തലാണ് വേണ്ടതെന്നുമാണ് സഖ്യസേനയുടെ നിലപാട്. ഇതിനിടയിലാണ് ഹൂതികളുമായുള്ള ഏറ്റുമുട്ടല്‍. കുബല്‍ ഷാഫ് പ്രവിശ്യ പിടിച്ചെടുക്കാനുള്ള ശ്രമം ഹൂതികള്‍ക്ക് കനത്ത ആള്‍ നാശമുണ്ടാക്കി. വിവിധ ഏറ്റുമുട്ടലിലായി ഇരുന്നൂറിലേറെ പേരാണ് ഒരു മാസത്തിനിടെ യമനില്‍ കൊല്ലപ്പെട്ടത്.

Tags:    

Similar News