വെനസ്വേലയില്‍ 60 ദിവത്തെ അടിയന്തരാവസ്ഥ
പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വെനസ്വേലന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ അമേരിക്കയുടെയും രാജ്യത്തിനകത്തെയും ചില ശക്തികളും ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് മഡൂറോ പറഞ്ഞു.
വെനസ്വേലയില്‍ 60 ദിവത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വെനസ്വേലന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ അമേരിക്കയുടെയും രാജ്യത്തിനകത്തെയും ചില ശക്തികളും ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് മഡൂറോ പറഞ്ഞു.
രാജ്യത്തെ സംരക്ഷിക്കാനാണ് സാമ്പത്തിക അടിയന്തരാവസ്ഥയടക്കുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് മഡൂറോ വിശദീകരിച്ചു. എന്നാല്‍ അടിയന്തരാവസ്ഥ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ മഡൂറോ തയ്യാറായില്ല.വെനസ്വേലയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉണ്ടാകുമെന്നും രാജ്യം സാന്പത്തിക പ്രതിസന്ധി നേരിടുമെന്നും യുഎസ് ഇന്‍റലിജന്‍സ് അധികൃതര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
വെനസ്വേലയില്‍ ഭക്ഷണത്തിനും മരുന്നിനും വരെ ക്ഷാമമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം മഡൂറോയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കള്ളക്കടത്തുകാരെ നേരിടാനായി കൊളംബിയന്‍ അതിര്‍ത്തിയില്‍ വെനസ്വേല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.