അഭയാര്‍ത്ഥികള്‍ക്കിത് ദുരിതത്തിന്റെ നോമ്പുകാലം
ലോകമെങ്ങുമുള്ള ഇസ്‌ലാം മത വിശ്വാസികള്‍ക്കൊപ്പം വ്രതമനുഷ്ടിക്കുകയാണ് അഭയാര്‍ഥികള്‍.
ലോകമെങ്ങുമുള്ള ഇസ്‌ലാം മത വിശ്വാസികള്‍ക്കൊപ്പം വ്രതമനുഷ്ടിക്കുകയാണ് അഭയാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷത്തെ നോമ്പുകാലത്തേക്കാള്‍ ദുരിതമാണ് ഇത്തവണ ഇറാഖിലും സിറിയയില്‍ നിന്നും പലായനം ചെയ്യപ്പെട്ടവര്‌ക്ക്. ആഭ്യന്തര യുദ്ധം രൂക്ഷമായ രാജ്യങ്ങളില്‍ വ്രതാനുഷ്ടാനം പ്രയാസത്തിലായിട്ടുണ്ട്.
പതിനായിരങ്ങളാണ് ദിനംപ്രതി സിറിയ, യമന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നും പലായനം ചെയ്യുന്നത്. പലായനം ചെയ്യുന്നവര്‍ ബോട്ട് മാര്‍ഗമാണ് വിവിധ രാജ്യങ്ങളിലേക്ക് കടക്കുന്നത്. ഇതിനിടയില്‍ ബോട്ട് മറിഞ്ഞുണ്ടാകുന്ന അപകടങ്ങളും കുറവല്ല. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍
അവശ്യവസ്തുക്കള്‍ക്ക് തീപിടിച്ച വിലയാണ്.
ടെന്റില്‍ കടുത്ത ചൂടാണ്. നാട്ടില്‍ തണുപ്പുണ്ടായിരുന്നു. പച്ചക്കറികളെല്ലാം നല്ലതായിരുന്നു. ഞങ്ങളുടെ നാടാണ് നല്ലത്. ഇവിടെയല്ലെന്ന് പറയുന്നു അഭയാര്ഥികളില് ഒരാളായ അലി.
ഇറാഖിലെ ഫലൂജ പിടിക്കാന്‍ സൈനിക നീക്കം രൂക്ഷമായതോടെ ഐഎസും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഫലൂജ നിവാസികളെ മനുഷ്യ
കവചമായി ഐഎസ് ഉപയോഗിക്കുന്നതിനാല്‍ ഒരു ലക്ഷത്തോളം പേര്‍ കുടുങ്ങിക്കിടക്കുകയാണിവിടെ. ജര്‍മനിയിലും ഫ്രാന്‍സിലും ഗ്രീസിലും തുര്‍ക്കിയിലുമാണ് അഭയാര്‍ഥി കാമ്പുകള്‍ കൂടുതലുള്ളത്. ജര്‍മനിയില്‍ നോന്പുതുറ സമയം ക്രമീകരിച്ച് ഭക്ഷണം നല്‍കിയതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം നടത്തിയ തീവെപ്പില്‍ അഭയാര്‍ഥി കാമ്പ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. പള്ളികള്‍ ലഭ്യമല്ലാത്തിടങ്ങളില്‍ മൈതാനം കേന്ദ്രീകരിച്ചാണ് അഭയാര്‍ഥികളുടെ നിശാ പ്രാര്‍ഥനകള്‍. അഭയാര്‍ഥികള്‍ക്കും യുദ്ധദുരിതത്തിലായവര്‍ക്കും ഭക്ഷണമെത്തിക്കാനുള്ള നടപടികള്‍ ആക്രമണം രൂക്ഷമായതോടെ വേഗത കുറയുകയും ചെയ്തു.