റഷ്യയില്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച കര്‍ഷകരെ പൊലീസ് തടഞ്ഞു
കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനെ അറിയിക്കുയെന്നതായിരുന്നു തെക്കന്‍ പ്രവശ്യയിലെ കര്‍ഷകരുടെ ലക്ഷ്യം.
റഷ്യയില്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച കര്‍ഷകരെ പൊലീസ് തടഞ്ഞു. ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെയും ഭൂമാഫിയക്കെതിരെയുമായിരുന്നു കര്‍ഷകരുടെ സമരം. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനെ അറിയിക്കുയെന്നതായിരുന്നു തെക്കന്‍ പ്രവശ്യയിലെ കര്‍ഷകരുടെ ലക്ഷ്യം. ഈ ഉദ്ദേശ്യത്തോടെയായിരുന്നു ഏതാനും കര്‍ഷകര്‍ തങ്ങളുടെ ട്രാക്ടറുകളുമായി കെര്‍മിലിന്‍ ലക്ഷ്യമാക്കി യാത്ര തിരിച്ചതും. എന്നാല്‍ അധികം താമസിയാതെ തന്നെ ഇവരെ വഴിക്ക് പൊലീസ് തടഞ്ഞു.
ഞങ്ങള്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കുന്നില്ല. രാഷ്ട്രീയമായ ഒരു ആവശ്യങ്ങളും ഞങ്ങള്‍ക്കില്ല. സാമ്പത്തികമായ തീരുമാനങ്ങളാണ് ഞങ്ങള്‍ക്ക് വേണ്ടത്. ഞങ്ങള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കണം. 100 ഓളം വരുന്ന കര്‍ഷകരുടെ തീരുമാനമായിരുന്നു പ്രസിഡന്റിനെ നേരില്‍ കാണുകയെന്നത്. തങ്ങളുടെ ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നവരില്‍ നിന്നും മോചിപ്പിക്കുക
ജോലിചെയ്യാന്‍ അനുവദിക്കുക, സമാധാനത്തോടെ ജീവിക്കാന്‍ വേണ്ട സൌകര്യങ്ങള്‍ ഒരുക്കിതരുക തുടങ്ങിയ ഏതാനും ആവശ്യങ്ങള്‍ പുടിനെ ധരിപ്പിക്കുകകൂടിയായിരുന്നു ഇവരുടെ ലക്ഷ്യം.