ഒപെകിന്റെ പ്രത്യേക യോഗം ഇസ്താംബൂളില്‍ ചേരും

Update: 2018-05-12 14:06 GMT
Editor : Jaisy
ഒപെകിന്റെ പ്രത്യേക യോഗം ഇസ്താംബൂളില്‍ ചേരും
Advertising

ശനിയാഴ്ച ആരംഭിക്കുന്ന യോഗം അഞ്ച് ദിവസം നീണ്ട് നില്‍ക്കും

എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ പ്രത്യേക യോഗം തുര്‍ക്കിയിലെ ഇസ്താബൂളില്‍ ചേരുമെന്ന് അള്‍ജീരിയന്‍ ഊര്‍ജ്ജ മന്ത്രി നൂറുദ്ദീന്‍ ബൂതര്‍ഫ പറഞ്ഞു. ശനിയാഴ്ച ആരംഭിക്കുന്ന യോഗം അഞ്ച് ദിവസം നീണ്ട് നില്‍ക്കും. ഉല്‍പാദന നിയന്ത്രണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കടുത്ത തീരുമാനത്തിന് നവംബര്‍ ഉച്ചകോടി വേദിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അള്‍ജീരീയയില്‍ ചേര്‍ന്ന ഒപെക് എണ്ണ മന്ത്രിമാരുടെയും റഷ്യയുടെയും കൂടിയാലോചനായോഗ തീരുമാനത്തത്തെുടര്‍ന്ന് ഏഴ് ലക്ഷം ബാരല്‍ ഉല്‍പാദനം കുറക്കാന്‍ തീരുമാനിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില 13 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. ഉല്‍പാദന നിയന്ത്രണത്തിന്റെ തോത് വീണ്ടും കൂട്ടാനാണ് സാധ്യത. 30 ലക്ഷം ബാരല്‍ വരെ കുറച്ച് ഉല്‍പാദനം 33 ദശലക്ഷം ബാരലില്‍ പരിമിതപ്പെടുത്താനാണ് അംഗരാജ്യങ്ങള്‍ ആലോചിക്കുന്നത്. ഉല്‍പാദന നിയന്ത്രണത്തിന് അംഗരാജ്യങ്ങളില്‍ നിന്ന് അനുകൂലമായ പ്രതികരണവും ഏകസ്വരവും ലഭിച്ച സാഹചര്യമാണ് നിലനില്‍ക്കുന്നത്.

തുര്‍ക്കിയില്‍ ചേരുന്ന അഞ്ച് ദിവസത്തെ യോഗം ഈ വിഷയം കൂടുതല്‍ പ്രായോഗികമായി ചര്‍ച്ച ചെയ്യും. നവംബര്‍ അവസാനത്തില്‍ ഒപെക് ആസ്ഥാനത്ത് ചേരുന്ന ഉച്ചകോടിയാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുത്ത് ഓരോ രാഷ്ട്രങ്ങള്‍ക്കും ക്വാട്ട തീരുമാനിക്കുക. 2008ന് ശേഷമുള്ള ഏറ്റവും വലിയ ഉല്‍പദദന നിയന്ത്രണമായിരിക്കും ഇതോടെ പ്രാബല്യത്തില്‍ വരിക. 33.24 ദശലക്ഷം ബാരല്‍ എന്നതായിരുന്നു 2008ലെ പരമാവധി ഉല്‍പാദനമെന്ന് നുറുദ്ദീന്‍ ബൂതര്‍ഫ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News