ഇത്തവണ യുഎന്‍ സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെത്തുമോ ?
അടുത്ത യുഎന്‍ സെക്രട്ടറി ജനറലായി നിര്‍ദേശിക്കപ്പെട്ടവരില്‍ പകുതിയും സ്ത്രീകള്‍.
അടുത്ത യുഎന്‍ സെക്രട്ടറി ജനറലായി നിര്‍ദേശിക്കപ്പെട്ടവരില്‍ പകുതിയും സ്ത്രീകള്‍. ചരിത്രത്തിലാദ്യമായി ഒരു വനിത ഈ പദവി അലങ്കരിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഈ വര്‍ഷം അവസാനമാണ് നിലവിലെ യുഎന്‍ ജനറല്‍ ബാന്‍ കി മൂണ്‍ വിരമിക്കുക.
ചരിത്രത്തിലാദ്യമായി ഐക്യരാഷ്ടസഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് വനിതയെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിലേക്ക് ഇതുവരെ നോമിനേറ്റ് ചെയ്യപ്പെട്ടതില്‍ പകുതിയും സ്ത്രീകളാണ്. യുനെസ്കോ ഡയറക്ടര്‍ ജനറല്‍ ഇറിന ബൊക്കാവോ, മുന്‍ ക്രൊയേഷ്യന്‍ വിദേശകാര്യ മന്ത്രി വെസ്ന പസിക്ക്, മള്‍ഡോവയുടെ മുന്‍ വിദേശകാര്യ മന്ത്രി നതാലിയ ഗര്‍മന്‍, മുന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഹെലന്‍ ക്ളാര്‍ക്ക്, മാസിഡോണിയന്‍ മുന്‍ വിദേശകാര്യ മന്ത്രി സ്രഗ്ജന്‍ കെരിം, മോണ്ടിനെഗ്രോ വിദേശകാര്യമന്ത്രി ഐഗര്‍ ലെക്സിക്, സ്ലൊവീനിയന്‍ മുന്‍ പ്രസിഡന്‍റ് ദനീലോ തുര്‍ക്, യുഎന്‍ മുന്‍ ഹൈകമീഷണറും മുന്‍ പോര്‍ചുഗീസ് പ്രധാനമന്ത്രിയുമായ അന്റോണിയോ ഗട്ടേര്‍സ് എന്നീ വനിതകളെയാണ് നോമിനേറ്റ് ചെയ്തത്.
വിജയിയെ തെരഞ്ഞെടുക്കുന്ന പ്രൈവറ്റ് സെക്യൂരിറ്റി കൗണ്‍സിലിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള കാമ്പയിനാവും നടക്കുക. 15 അംഗ സെക്യൂരിറ്റി കൗണ്‍സില്‍ 193 അംഗ ജനറല്‍ അസംബ്ളിയിലേക്ക് ഒരു സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കുകയാണ് പതിവ്. വീറ്റോ അധികാരമുള്ള അമേരിക്ക, റഷ്യ, ബ്രിട്ടണ്‍, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് വിധി നിര്‍ണയിക്കുന്നത്.
ഇക്കുറി സെക്രട്ടറി ജനറല്‍ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളോട് ചോദ്യം ചോദിക്കാനുള്ള അവസരമുണ്ട്. നയതന്ത്രതലത്തില്‍ രഹസ്യമായി നടക്കാറുള്ള തെരഞ്ഞെടുപ്പ് ഇത്തവണ കൂടുതല്‍ സുതാര്യമായി നടത്തുന്നതിന്റെ ഭാഗമായാണിത്. രണ്ടു മണിക്കൂര്‍ നീളുന്ന ചോദ്യോത്തരവേളയില്‍ സ്ഥാനാര്‍ഥികളുടെ യോഗ്യത മനസ്സിലാക്കാനാവും. സെക്രട്ടറി ജനറല്‍ തെരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്ന് അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.