യുദ്ധമല്ല, നയതന്ത്ര ചർച്ചയാണ് ഉത്തര കൊറിയയുമായി വേണ്ടതെന്ന് ദക്ഷിണ കൊറിയ
ചർച്ചയാണ് ശ്രമിക്കുന്നതെന്നും പരാജയപ്പെട്ടാല്‍ യുദ്ധമാകും വഴിയെന്നും അമേരിക്ക മറുപടി നല്‍കി
യുദ്ധമല്ല നയതന്ത്ര ചർച്ചയാണ് ഉത്തര കൊറിയയുമായി വേണ്ടതെന്ന് ദക്ഷിണ കൊറിയ. അമേരിക്കയോടാണ് ദക്ഷിണ കൊറിയയുടെ ആവശ്യം. ചർച്ചയാണ് ശ്രമിക്കുന്നതെന്നും പരാജയപ്പെട്ടാല്‍ യുദ്ധമാകും വഴിയെന്നും അമേരിക്ക മറുപടി നല്‍കി.
ദക്ഷിണ കൊറിയയില്‍ സന്ദർശനത്തിനെത്തിയ മുതിർന്ന അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനോടാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഇക്കാര്യമുന്നയിച്ചത്. ഉത്തര കൊറിയക്കെതിരെ അമേരിക്കയുടെ ഉപരോധമുണ്ട്. ഈ പശ്ചാത്തലത്തില്‍ ആണവ ആയുധങ്ങളടക്കം തയ്യാറാക്കി യുദ്ധത്തിന് സജ്ജമായതായി ഉത്തര കൊറിയ അറിയിച്ചിരുന്നു. ഇക്കാര്യം അമേരിക്കയും പ്രഖ്യാപിച്ചു. ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ആണവ യുദ്ധമാകുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് ദക്ഷിണ കൊറിയയുടെ നിലപാട്. ചർച്ചക്ക് തന്നെയാണ് ശ്രമമെന്ന് അമേരിക്ക അറിയിച്ചു.
ഉത്തര കൊറിയക്കെതിരെ ദക്ഷിണ കൊറിയയില്‍ 28500 സൈനികരുണ്ട്. ഇവര്‍ സർവ സജ്ജരാണ്. യുദ്ധത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് ഒരുങ്ങിയിരിക്കുകയാണ് സമീപ രാജ്യങ്ങളും.നിലപാടില്‍ നിന്ന് പിന്നോട്ട് മാറാന്‍ ഇരു രാജ്യങ്ങളും മടിക്കുന്ന സാഹചര്യത്തില്‍ ഭീതി വർധിച്ചിട്ടുണ്ട് ഇരു രാജ്യങ്ങളിലും.