നെതര്‍ലന്‍ഡില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ നീക്കം

Update: 2018-05-12 16:02 GMT
Editor : admin
നെതര്‍ലന്‍ഡില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ നീക്കം
Advertising

പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നെതര്‍ലന്‍ഡ് പ്രധാനികളാണ്.

പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നെതര്‍ലന്‍ഡ് പ്രധാനികളാണ്. കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഘടിപ്പിക്കുന്നതിനു സമാനമായി റോഡുകളില്‍ സോളാര്‍ പാനലുകള്‍ നിരത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ച് ലോകത്തിന്റെ മുഴുവന്‍ കയ്യടി വാങ്ങിയവരാണ് നെതര്‍ലന്‍ഡ്സ്. ഇവരുടെ പുതിയ പദ്ധതി കേട്ടാല്‍ ഇതെങ്ങനെ ശരിയാകുമെന്ന് ചിന്തിക്കുന്നവരാകും കൂടുതലും. സംഭവം വേറൊന്നുമല്ല, 2025 ഓടെ നെതര്‍ലന്‍ഡ്സ് പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍. റോഡ് ഗതാഗതത്തിന് ഫോസില്‍ ഇന്ധനം ഉപയോഗിച്ച് നശിപ്പിക്കേണ്ടെന്നാണ് ഇവരുടെ പക്ഷം. ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കപ്പുറം ഇലക്ട്രിക് കാറുകളും ഹൈഡ്രജന്‍ കാറുകളും മാത്രമായിരിക്കും നെതര്‍ലന്‍ഡ്സിന്റെ നിരത്തില്‍ ഓടിക്കളിക്കുക. ലേബര്‍ പാര്‍ട്ടിയാണ് ഇങ്ങനെയൊരു ശിപാര്‍ശ മുന്നോട്ടുവെച്ചിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറക്കാനും ഈ തീരുമാനം സഹായിക്കും. അതുകൊണ്ട് തന്നെ പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ മേഖലകളില്‍ നിന്നുള്ളവരും പദ്ധതിക്ക് ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ വാഹന നിര്‍മാതാക്കള്‍ക്ക് ഈ പദ്ധതിയോട് അത്ര യോജിപ്പില്ലെന്നാണ് സൂചനകള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News