പുതിയ തൊഴില്‍ നിയമത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം രൂക്ഷം

Update: 2018-05-12 11:59 GMT
Editor : admin
പുതിയ തൊഴില്‍ നിയമത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം രൂക്ഷം
Advertising

നൂറുകണക്കിന് ആളുകള്‍ നടത്തിയ പ്രതിഷേധ റാലി അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

പുതിയ തൊഴില്‍ നിയമത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമാകുന്നു. നൂറുകണക്കിന് ആളുകള്‍ നടത്തിയ പ്രതിഷേധ റാലി അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ഫ്രാന്‍സില്‍ സര്‍ക്കാര്‍ നടപ്പാക്കാനിരിക്കുന്ന തൊഴില്‍ പരിഷ്കരണങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പരിഷ്കരണങ്ങളില്‍ പ്രതിഷേധിച്ച് തലസ്ഥാനമായ പാരീസില്‍ ഇന്നലെ നടന്ന റാലിയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വേതനം കുറക്കുന്നതിന് തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നത് ഉള്‍പ്പെടെ നിരവധി നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴിലില്ലായ്മ കുറക്കുന്നതിനും പുതിയ പരിഷ്കരണങ്ങള്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ പരിഷ്കാരങ്ങള്‍ തൊഴിലാളി വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News