കിഴക്കന്‍ ജറുസലേമില്‍ ജൂത കുടിയേറ്റക്കാര്‍ക്കായി കൂടുതല്‍ വീടുകള്‍

Update: 2018-05-12 03:04 GMT
Editor : Ubaid
കിഴക്കന്‍ ജറുസലേമില്‍ ജൂത കുടിയേറ്റക്കാര്‍ക്കായി കൂടുതല്‍ വീടുകള്‍
Advertising

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി അവിഗ്ഡോര്‍ ലിബേര്‍ം തമ്മിലുള്ള ചര്‍ച്ചയിലാണ് നിലവിലെ ജൂതക്കോളനികള്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചത്.

കിഴക്കന്‍ ജറുസലേമില്‍ ജൂത കുടിയേറ്റക്കാര്‍ക്കായി കൂടുതല്‍ വീടുകള്‍ അനുവദിച്ചു. കിഴക്കന്‍ ജറുസലേമില്‍ ജൂത കുടിയേറ്റക്കാര്‍ക്കായി ഇസ്രയേല്‍ കൂടുതല്‍ വീടുകള്‍ അനുവദിച്ചു. മേഖലയില്‍ പുതുതായി 800 വീടുകള്‍ കൂടി നിര്‍മിക്കാന്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അനുമതി നല്‍കി.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി അവിഗ്ഡോര്‍ ലിബേര്‍ം തമ്മിലുള്ള ചര്‍ച്ചയിലാണ് നിലവിലെ ജൂതക്കോളനികള്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചത്. മാലെ അദുമില്‍ 560 ഉം റാമോത്തില്‍ 140ഉം ഹര്‍ ഹോമയില്‍ 100 ഉം വീടുകളും നിര്‍മ്മിക്കാനാണ് പദ്ധതി. മേഖലകളിലെ കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. 2015ല്‍ കിഴക്കന്‍ ജറുസലേമില്‍ 1800 ഓളം വീടുകള്‍ ഇസ്രയേല്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചിരുന്നു. റാമോത്തില്‍ നിലവില്‍ 450 വീടുകളുടെ നിര്‍മാണ പ്രവൃത്തികള്‍ പരുോഗമിക്കുകായണ്. 2020 ആകുമ്പോഴേക്കും മേഖലയില്‍ കൂടുതല്‍ വീടുകള്‍ അനുവദിക്കാനാണ ഇസ്രയേലിന്റെ തീരുമാനം. അന്താരാഷ്ട്ര നിയമമനുസരിച്ച ഫലസ്തീന്‍ മേഖലയില്‍ ഇത് ഇസ്രയേലിന്റെ അനധികൃത കുടിയേറ്റമാണ്. ഈ മേഖലകളില്‍ സംഘര്‍ഷം പതിവാണ്. സംഘര്‍ഷത്തെ തുടര്‍ന്ന കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ 200 ഫലസ്തീനികളും 36 ഇസ്രയേലികളും കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. കോളനിവിപൂലീകരണം ലോകരാഷ്ട്രങ്ങളുടെ നേതൃത്വത്തിലുള്ള ഇസ്രയേല്‍-ഫലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News