അമേരിക്കയും ജപ്പാനും അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ പിന്നിലെന്ന് റിപ്പോര്‍ട്ട്

Update: 2018-05-13 11:57 GMT
Editor : admin
അമേരിക്കയും ജപ്പാനും അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ പിന്നിലെന്ന് റിപ്പോര്‍ട്ട്
Advertising

മൊത്തം അഭയാര്‍ഥികളില്‍ 9 ശതമാനം മാത്രമാണ് ഈ ആറ് രാജ്യങ്ങളിലുള്ളത്

ലോകത്തിലെ സമ്പന്നമായ ആറ് രാഷ്ട്രങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ പിന്നിലെന്ന് റിപ്പോര്‍ട്ട്. മൊത്തം അഭയാര്‍ഥികളില്‍ 9 ശതമാനം മാത്രമാണ് ഈ ആറ് രാജ്യങ്ങളിലുള്ളത്. ബ്രിട്ടന്‍ ആസ്ഥാനമായ സന്നദ്ധ സംഘടനയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ആഗോള സാമ്പദ് വ്യവസ്ഥയുടെ പകുതിയോളം കയ്യാളുന്ന അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ അഭയാര്‍ഥികളുടെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. ലോകത്തെ മൊത്തം അഭയാര്‍ത്ഥികളില്‍ 8.88 ശതമാനം മാത്രമാണ് ഈ രാജ്യങ്ങളിലുള്ളത്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ഓക്സാം ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ ദരിദ്ര രാജ്യങ്ങളാണ് മുന്‍പന്തിയിലുള്ളത്.

ജോര്‍ദാന്‍, തുര്‍ക്കി, പാകിസ്ഥാന്‍, ലെബനന്‍, ദക്ഷിണാഫ്രിക്കതുടങ്ങിയ രാജ്യങ്ങളാണ് ഇവ. ഈ രാജ്യങ്ങള്‍50 ശതമാനം അഭയാര്‍ഥികളെ ഉള്‍ക്കൊള്ളുന്നു. ഫലസ്തീനും അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ മടികാണിക്കുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ അഭയാര്‍ഥികളെ സ്വാഗതം ചെയ്യുമെന്ന് ജര്‍മനി നിലപാടെടുത്തിരുന്നെങ്കിലും ഇത് പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഭ്യന്തരസംഘര്‍ഷങ്ങളും മറ്റും മൂലം ലോകത്താകമാനം 65 മില്യണ്‍ ആളുകള്‍ക്ക് സ്വന്തം രാജ്യം വിട്ട് പോകേണ്ടി വന്നിട്ടുണ്ട്. ഇതില്‍ വലിയൊരുശതമാനം ആളുകള്‍ ഇപ്പോഴും അഭയസ്ഥാനം ലഭിക്കാത്തവരാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News