സിറിയയില്‍ വിമതര്‍ക്കെതിരെ സൈന്യത്തിന് മുന്നേറ്റം
തെക്കുപടിഞ്ഞാറന്‍ അലപ്പോയിലെ കുന്നുകളും ഗ്രാമങ്ങളും സൈന്യം പിടിച്ചെടുത്തു.
സിറിയയിലെ അലെപ്പോയില്‍ വിമതര്‍ക്കെതിരെ സൈന്യത്തിന് മുന്നേറ്റം. തെക്കുപടിഞ്ഞാറന്‍ അലപ്പോയിലെ കുന്നുകളും ഗ്രാമങ്ങളും സൈന്യം പിടിച്ചെടുത്തു. പ്രദേശത്തിന്റെ പൂര്‍ണ നിയന്ത്രണത്തിനായി ഇരുവിഭാഗവും ഏറ്റുമുട്ടല്‍ തുടരുകയാണ്.
കഴിഞ്ഞ രണ്ട് ദിവസമായി അലപ്പോയില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാണ്. ഏറ്റുമുട്ടലിനിടെ 50 വിമതര്‍ക്കും നിരവധി സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. റഷ്യന്‍ സൈന്യത്തിന്‍റെ സഹായത്തോടെയാണ് സൈന്യത്തിന്റെ മുന്നേറ്റം. മേഖലയില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണം ഇപ്പോഴും തുടരുകയാണ്. 22 കുട്ടികളടക്കം 40 പേര്‍ ഇവിടെ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് മേധാവി റമി അബ്ദുറഹ്മാന്‍ പറഞ്ഞു. വ്യോമാക്രമണം തുടങ്ങിയതോടെ വിമത മേഖലയിലുള്ളവരുടെ ജീവിതം ദുരിതത്തിലാണ്.
ജെയ്ഷ് അല്‍ ഫതഹ് സഖ്യത്തില്‍ പ്പെട്ട വിമതര്‍ നഗരത്തിന്‍റെ തെക്ക് ഭാഗങ്ങളിലും ഫ്രീ സിറിയ്‍ ആര്‍മിയില്‍ പ്പെട്ടവര്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലുമാണ് തമ്പടിച്ചിരിക്കുന്നത്.അലപ്പെയില്‍ മാത്രം ജെയ്ഷ് അല്‍ ഫതഹ് പതിനായിരം പേരെ വിന്യസിച്ചതായാണ് അവകാശവാദം.