റഷ്യക്കെതിരായ ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്ന് ജര്‍മനി
ഉപരോധം പിന്‍വലിക്കുന്ന ആദ്യ രാജ്യമാകാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പറഞ്ഞു.
റഷ്യക്കെതിരായ ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്ന് ജര്‍മനി. ഉപരോധം പിന്‍വലിക്കുന്ന ആദ്യ രാജ്യമാകാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പറഞ്ഞു. മിന്‍സ്ക് കരാര്‍ പൂര്‍ണമായും പാലിച്ചാല്‍ തീരുമാനും ഉടന്‍ പ്രാബല്യത്തിലാവും. യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. കിഴക്കന്‍ യുക്രൈനിലെ ഡോന്‍ബാസില്‍ റഷ്യയും യുക്രൈനും തമ്മിലുണ്ടായ സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായുണ്ടാക്കിയ കരാറാണ് മിന്‍സ്ക് കരാര്‍. ഇത് പ്രകാരമുള്ള വെടിനിര്‍ത്തല്‍ പൂര്‍ണമായും നിലവില്‍ വന്നാല്‍ ഉപരോധം പിന്‍വലിക്കുമെന്നാണ് ജര്‍മനിയുടെ വാഗ്ദാനം. എന്നാല്‍ കരാര്‍ പൂര്‍ണതയിലെത്തിക്കുന്ന കാര്യത്തില്‍ ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മെര്‍ക്കര്‍ പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക- സാങ്കേതിക സഹായങ്ങള്‍ സ്വീകരിക്കുന്നതിനാണ് റഷ്യക്ക് വിലക്കുള്ളത്. ജി 7 രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് റഷ്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞമാസം റഷ്യക്ക് മേലുള്ള ഉപരോധം യൂറോപ്യന്‍ യൂണിയന്‍ 2017 ന്റെ തുടക്കം വരെ നീട്ടിയിരുന്നു.