ഇറാന്‍ വിദേശകാര്യമന്ത്രിയുടെ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം ആരംഭിച്ചു
ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇറാന്‍ വിദേശകാര്യമന്ത്രി മൊഹമ്മദ് ജാവേദ് സാരിഫ് ക്യൂബയിലെത്തിയത്.
ഇറാന്‍ വിദേശകാര്യമന്ത്രിയുടെ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം ആരംഭിച്ചു. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ലാറ്റിനമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ആദ്യം എത്തിയത് ക്യൂബയിലാണ്. ക്യൂബന്‍ വിദേശകാര്യമനത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇറാന്‍ വിദേശകാര്യമന്ത്രി മൊഹമ്മദ് ജാവേദ് സാരിഫ് ക്യൂബയിലെത്തിയത്. ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസുമായി കൂടിക്കാഴ്ച നടത്തിയ മൊഹമ്മദ് ജാവേദ് ക്യൂബയും ഇറാനും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നതെന്ന് പ്രതികരിച്ചു. വിവിധ കരാറുകളില്‍ ഒ്പ്പുവെക്കുന്നതിന്റെ ഭാഗമായി വ്യവസായികളും മറ്റുമായി നിരവധി ആളുകള്‍ ഇറാന്‍ വിദേശകാര്യമന്ത്രിയ അനുഗമിക്കുന്നുണ്ട് .
ലോകരാജ്യങ്ങള് ഇറാന് മേലുളള ഉപരോധം നീക്കയതിന് ശേഷമാണ് ഇത്തരത്തിലുള്ള പര്യടനം ഇറാന്‍ ആരംഭിച്ചത്. ഇറാന്റെ വിദേശ നയം നല്ലതാണെന്ന് ക്യൂബന്‍ വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു.
എന്തായാലും ഒരു ഇസ്ലാമിക രാഷ്ട്രവും കമ്മ്യൂണിസ്റ്റ് രാഷ്ട്രവും തമ്മിലുള്ള ബന്ധത്തിന്രെ പുതിയ അധ്യായമാണ് ഇതോടെ തുറക്കപ്പെട്ടത്. ആറു ദിവസത്ത സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇറാന്‍ വിദേശകാര്യമന്ത്രി ചിലി വെനസ്വേല, ബൊളീവിയ തുടങ്ങിയ രാഷ്ട്രങ്ങളും സന്ദര്‍ശിക്കും.