സിറിയയില്‍ വിമതര്‍ക്ക് തിരിച്ചടി; ഹന്ദറത് ക്യാമ്പ് സൈന്യം പിടിച്ചെടുത്തു

Update: 2018-05-13 17:42 GMT
Editor : Sithara
സിറിയയില്‍ വിമതര്‍ക്ക് തിരിച്ചടി; ഹന്ദറത് ക്യാമ്പ് സൈന്യം പിടിച്ചെടുത്തു
Advertising

സിറിയയില്‍ വിമത നിയന്ത്രണത്തിലുള്ള അലെപ്പോയിലെ ഹന്ദറത് ക്യാമ്പ് സര്‍ക്കാര്‍‌ സൈന്യം പിടിച്ചെടുത്തു

സിറിയയില്‍ വിമത നിയന്ത്രണത്തിലുള്ള അലെപ്പോയിലെ ഹന്ദറത് ക്യാമ്പ് സര്‍ക്കാര്‍‌ സൈന്യം പിടിച്ചെടുത്തു. റഷ്യയും അമേരിക്കയും മുന്‍കൈയെടുത്ത് തുടങ്ങിയ യുദ്ധവിരാമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സിറിയയിലെ സര്‍ക്കാര്‍ സൈന്യം വിമതര്‍ക്കെതിരെ ആക്രമണം ശക്തമാക്കിയിരുന്നു.

ശനിയാഴ്ച നടത്തിയ ആക്രമണത്തിലാണ് തെക്കന്‍ അലെപ്പോയിലെ വിമതരുടെ കൈവശമുണ്ടായിരുന്ന ഹന്ദറത്ത് ക്യാമ്പ് പിടിച്ചെടുത്തതെന്ന് സര്‍ക്കാര്‍ സൈന്യം അവകാശപ്പെട്ടു. സര്‍ക്കാറില്‍ നിന്ന് സ്വതന്ത്രമാക്കിയെന്ന് വിമതര്‍ അവകാശപ്പെട്ടിരുന്ന സ്ഥലം മേഖലയിലെ തന്ത്രപ്രധാന സ്ഥാനത്താണ്.

അലെപ്പോയിലേക്കുള്ള റോഡുകള്‍ കടന്നുപോവുന്ന പ്രദേശം വര്‍ഷങ്ങളായി വിമതരുടെ നിയന്ത്രണത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി ആക്രമണം പുനരാരംഭിച്ചതോടെ സിവിലിയന്‍സ് ഉള്‍പ്പെടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. റഷ്യന്‍ പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യം ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ പ്രതിപക്ഷത്തിന്‍റെ നിയന്ത്രണത്തിലുള്ള ചുരുങ്ങിയ നാല് പ്രദേശങ്ങള്‍ തകര്‍ത്തതായി വിമതര്‍ പ്രതികരിച്ചു. രണ്ടര ലക്ഷത്തിലധികം ജനങ്ങള്‍ താമസിക്കുന്ന മേഖലയിലാണ് ആക്രമണം നടത്തിയത്. റഷ്യന്‍ യുദ്ധവിമാനങ്ങളാണ് മിക്ക ആക്രമണങ്ങള്‍ക്കും ഉപയോഗിക്കുന്നതെന്നും വിമതര്‍ പ്രതികരിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News