അലെപ്പോ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായെന്ന് സൈന്യം

Update: 2018-05-13 11:54 GMT
Editor : Sithara
അലെപ്പോ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായെന്ന് സൈന്യം
Advertising

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അലെപ്പോയുടെ നിയന്ത്രണം സൈന്യത്തിന് ലഭിച്ചത്

സിറിയന്‍ നഗരമായ അലെപ്പോ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായെന്ന് സൈന്യം. വിമതരെയും ജനങ്ങളെയും ഒഴിപ്പിച്ചെന്ന് സൈന്യം അറിയിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അലെപ്പോയുടെ നിയന്ത്രണം സൈന്യത്തിന് ലഭിച്ചത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടക്കുന്ന ആക്രമണങ്ങള്‍ക്ക് വിരാമമായെന്നാണ് സൈന്യം അറിയിച്ചത്. വിമതരെയും തീവ്രവാദികളെയും അലെപ്പോയില്‍ നിന്ന് പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിച്ചെന്നും സൈന്യം അറിയിച്ചു.

റഷ്യന്‍ പിന്തുണയോടെ നടന്ന ശക്തമായ ആക്രമണത്തിനൊടുവിലാണ് സിറിയന്‍ സൈന്യത്തിന് അലപ്പോയില്‍ പ്രവേശിക്കാനായത്. പതുക്കെ പതുക്കെ ഓരോ മേഖലകളും സൈന്യം പിടിച്ചെടുക്കുകയായിരുന്നു. നിരവധി വിമതരും സാധാരണക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അലെപ്പോ നിയന്ത്രണത്തിലായതോടെ വിമതരെയും ജനങ്ങളെയും ഒഴിപ്പിക്കുന്ന നടപടി സൈന്യം ഊര്‍ജിതാക്കിയിരുന്നു.

34,000 ഓളം പേരെ ഇതുവരെ ഒഴിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ഇദ്‍ലിബിലെയും പടിഞ്ഞാറന്‍ അലപ്പോയിലെയും പ്രത്യേക ക്യാംപുകളിലാണ് കഴിയുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News