കാലിഫോര്‍ണിയയില്‍ മിനിമം വേതനം 15 ഡോളറാക്കാന്‍ ആലോചന

Update: 2018-05-13 03:56 GMT
Editor : admin
കാലിഫോര്‍ണിയയില്‍ മിനിമം വേതനം 15 ഡോളറാക്കാന്‍ ആലോചന
Advertising

കാലിഫോര്‍ണിയയില്‍ മിതിമം വേതനം 15 ‍ഡോളറായി ഉയര്‍ത്താന്‍ ആലോചന.

കാലിഫോര്‍ണിയയില്‍ മിതിമം വേതനം 15 ‍ഡോളറായി ഉയര്‍ത്താന്‍ ആലോചന. മണിക്കൂറില്‍ 15 ഡോളറെന്ന ഉയര്‍ന്ന വേതനം 2023 ഓടെ നല്‍കാന്‍ സാധിക്കുന്ന പദ്ധതിയാണ് ഗവര്‍ണര്‍ ജെറി ബ്രൌണ്‍ പ്രഖ്യാപിച്ചത്. നിര്‍ദേശം നിയമ നിര്‍മാതാക്കളുടെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്. പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ ഏറ്റവും ഉയര്‍ന്ന വേതനം നല്‍കുന്ന ആദ്യ അമേരിക്കന്‍ സ്റ്റേറ്റാകും കാലിഫോര്‍ണിയ.

തൊഴിലാളി നേതാക്കളുമായും നിയമ നിര്‍മ്മാണ സഭാംഗങ്ങളുമായുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് മിനിമം കൂലി വര്‍ധിപ്പിക്കാന്‍ ധാരണയായത്. ഒരു മണിക്കുറില്‍ മിനിമം കൂലി 15 ഡോളറായി ഉയര്‍ത്താനാണ് തീരുമാനം . ഈ പ്രഖ്യാപനം 2023 ഓടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൌണ്‍ പറഞ്ഞു. വേതനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് നിയമനിര്‍മ്മാതാക്കളുടെ അംഗീകാരം ആവശ്യമാണ്. മണിക്കൂറിന് 15 ഡോളര്‍ വേതനം എന്ന ആവശ്യമുയര്‍ത്തിയ ആദ്യ സംസ്ഥാനമാണ് കാലിഫോര്‍ണിയ. വേതനം ഉയര്‍ത്താനുള്ള നീക്കം നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് ഏറെ ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി. 2020 ഓടെ 15 ഡോളറെന്ന വേതനം നടപ്പാക്കാന്‍ സാധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി മത്സരിക്കുന്ന ബേണി സാന്‍ഡേഴ്സും അറിയിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയയില്‍ നിലവില്‍ 2.2 മില്യണ്‍ ആളുകള്‍ മണിക്കൂറിന് പത്ത് ഡോളര്‍ വേതനം കൈപറ്റുന്നുണ്ടെന്ന് ഗവര്‍ണറുടെ ഓഫീസ് പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ വേതനം വര്‍ധിപ്പിക്കുന്നത്കൊണ്ട് ദാരിദ്യം ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നാണ് ബീകോന്‍ എക്നോമിക്സ് സ്ഥാപകന്‍ ക്രിസ്റ്റഫര്‍ തോണ്‍വെര്‍ഗിന്റെ പക്ഷം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News