സിറിയയില്‍ ഐഎസിനെതിരെ നിര്‍ണ്ണായക മുന്നേറ്റം

Update: 2018-05-13 22:34 GMT
Editor : Subin
സിറിയയില്‍ ഐഎസിനെതിരെ നിര്‍ണ്ണായക മുന്നേറ്റം
Advertising

സിറിയയിലെ ഐഎസിന്‍റെ ശക്തികേന്ദ്രമായിരുന്ന അല്‍ അസൂര്‍ നഗരം സൈന്യം തിരികെ പിടിച്ചു.

സിറിയയിലെ ഐഎസിന്‍റെ ശക്തികേന്ദ്രമായിരുന്ന അല്‍ അസൂര്‍ നഗരം സൈന്യം തിരികെ പിടിച്ചു. 2014ലായിരുന്നു ഐഎസ് തീവ്രവാദികള്‍ നഗരം പിടിച്ചെടുത്തത്. ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ തന്നെ ഐഎസിന് ഏറെ പ്രധാനപ്പെട്ട ഇടം കൂടിയായിരുന്നു അല്‍ അസര്‍.

ദേശിയ വാര്‍ത്താ ഏജന്‍സിയായ സനാ ന്യൂസാണ് നഗരം തിരികെ പിടിച്ചതായുള്ള വാര്‍ത്ത പുറത്ത് വിട്ടത്. സിറിയന്‍ സേനയും അമേരിക്കന്‍ സഖ്യസേനയും നടത്തിയ പോരാട്ടത്തിനൊടുവിലാണ് അല്‍ അസര്‍ നഗരം തിരികെ പിടിച്ചത്. കിഴക്കന്‍ നഗരമായ അല്‍ അസറില്‍ 2014ലായിരുന്നു ഐഎസ് തീവ്രവാദികള്‍ പ്രവേശിച്ചത്.

സിറിയയിലെ ഐഎസിന്‍റെ അവസാന ശക്തികേന്ദ്രംകൂടിയായിരുന്നു ഇവിടമെന്നാണ് അധികൃതര്‍ പറയുന്നത്. എണ്ണ ഉദ്പാദനത്തിന്‍റെ കേന്ദ്രംകൂടിയായിരുന്നു ഇത്. ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലമായത് കൊണ്ടുതന്നെ ഐഎസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഇടംകൂടിയായിരുന്നു അല്‍ അസര്‍.

അതിര്‍ത്തി മേഖലയായതിനാല്‍ തന്നെ സിറിയയിലേക്കുള്ള ആയുധക്കടത്തും മറ്റും നടത്തിയതും ഈ മേഖലയില്‍ കൂടിയായിരുന്നു. അമേരിക്കന്‍ സൈന്യത്തെ കൂടാതെ കുര്‍ദിഷ് പോരാളികളും സിറിയന്‍ സേനയോടൊപ്പം ദൌത്യത്തില്‍ ഏര്‍പ്പെട്ടിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News