അലപ്പോയില്‍ യുഎസ്-തുര്‍ക്കി സംയുക്ത വ്യോമാക്രമണം

Update: 2018-05-13 16:30 GMT
Editor : admin
അലപ്പോയില്‍ യുഎസ്-തുര്‍ക്കി സംയുക്ത വ്യോമാക്രമണം
Advertising

സിറിയയിലെ അലപ്പോയില്‍ ഐഎസിനെതിരെ തുര്‍ക്കിയും യുഎസ് നേതൃത്വത്തിലുള്ള സഖ്യവും നടത്തിയ പോരാട്ടത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു.

സിറിയയിലെ അലപ്പോയില്‍ ഐഎസിനെതിരെ തുര്‍ക്കിയും യുഎസ് നേതൃത്വത്തിലുള്ള സഖ്യവും നടത്തിയ പോരാട്ടത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തികളിലെ ഐഎസ് സ്വാധീനത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞ മാസങ്ങളില്‍ തുര്‍‌ക്കിയും യുഎസും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമാണ് ഐസിനെതിരായ സംയുക്ത നീക്കം. സിറിയയിലെ അലപ്പോയില്‍ തുടരുന്ന ഐ എസ് ആധിപത്യത്തെ ചെറുക്കാന്‍ ലോകരാജ്യങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. കഴിഞ്ഞ മാസം തുര്‍ക്കിയും യുഎസും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ‍് കഴിഞ്ഞ ദിവസം ഐഎസിന്‍റെ സാന്നിദ്ധ്യമുള്ള പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ആക്രമണത്തില്‍ 27 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നു. തുര്‍ക്കി സിറിയ അതിര്‍ത്തിക്ക് 10 കിലോമീറ്റര്‍ പരിധിയിലുള്ള അഞ്ചോളം ഐഎസ് കേന്ദ്രങ്ങളും 2 വെടിവെപ്പ് കേന്ദ്രങ്ങളും തകര്‍ത്തതായി സൈന്യം അവകാശപ്പെടുന്നു. എന്നാല്‍ സൈന്യത്തിന്‍റെ ആക്രമണത്തില്‍ ദേര്‍ അസയിലുള്ള പുരാതന ക്രിസ്ത്യന്‍ പള്ളിയും സൈന്യം നശിപ്പിചതായി സിറിയന്‍ ആക്ടിവിസ്റ്റുകള്‍ ആരോപിച്ചു. അലപ്പോയിലെ കിഴക്കുള്ള ഐഎസ് സ്വാധീന പ്രദേശം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ആക്രമണം നടത്തുന്നത്. സിറിയയില്‍ ഐ എസ് സാന്നിദ്ധ്യം ഇല്ലാതാക്കാനുള്ള പദ്ധതികളാണ ലോക രാജ്യങ്ങള്‍ ആസൂത്രണംചെയ്യുന്നത്. ഐഎസിന്റെ കൈവശമുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും തിരിച്ച് പിടിക്കാന്‍ സാധിക്കും എന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News