ബാഗ്ദാദില്‍ 3 ഇടങ്ങളില്‍ ബോംബ് സ്ഫോടനം

Update: 2018-05-13 13:49 GMT
Editor : admin
ബാഗ്ദാദില്‍ 3 ഇടങ്ങളില്‍ ബോംബ് സ്ഫോടനം
Advertising

ഇറാഖ് ബാഗ്ദാദില്‍ നടന്ന സ്ഫോടനങ്ങളില്‍ ഇരുപതിലധികം ആളുകള്‍ കൊല്ലപ്പെടുകയും അന്‍പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ 3 ഇടങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍. സ്ഫോടനങ്ങളില്‍ ഇരുപതിലധികം ആളുകള്‍ കൊല്ലപ്പെടുകയും അന്‍പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആകമണത്തിന് പിന്നില്‍ ഐഎസാണെന്ന് അധികൃതര്‍ പറഞ്ഞു.

3 വ്യത്യസ്ത സ്ഫോടനങ്ങളാണ് ഐഎസ് ബാഗ്ദാദില്‍ നടത്തിയത്. ഷിയ സ്വാധീനമേഖലയായ ഷാബിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. സ്ഫോടക വസ്തുക്കള്‍ നിറച്ച കാറുമായെത്തിയ ചാവേര്‍ കാര്‍ സൈനിക ചെക്ക് പോസ്റ്റില്‍ ഉപേക്ഷിച്ച ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.

സുന്നി സ്വാധീന മേഖലയായ തര്‍മിയയിലും കാര്‍ ഉപയോഗിച്ചാണ് ചാവേര്‍ സ്ഫോടനം നടത്തിയത്. പൊലീസ് സ്റ്റേഷനു മുന്നില്‍ പാര്‍ക്ക് ചെയ്ത സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍പൊട്ടിത്തെറിച്ച് 8 പേര്‍ കൊല്ലപ്പെട്ടു. സദര്‍ നഗരത്തില്‍ മോട്ടോര്‍ സൈക്കിളിലെത്തിയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. അരയില്‍ കെട്ടിവെച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 3 പേര്‍ കൊല്ലപ്പെട്ടു. ഫലൂജ പിടിച്ചെടുക്കാന്‍ ഇറാഖ് സൈന്യം നടത്തുന്ന നീക്കങ്ങളോടുള്ള ഐഎസിന്റെ പ്രതികരണമാണ് ആക്രമണമെന്ന് അധികൃതര്‍ പറഞ്ഞു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News