സൌദി സഖ്യസേനക്കെതിരെ യമനില്‍ പ്രതിഷേധ റാലി

Update: 2018-05-13 08:08 GMT
Editor : admin
സൌദി സഖ്യസേനക്കെതിരെ യമനില്‍ പ്രതിഷേധ റാലി
Advertising

തലസ്ഥാന നഗരമായ സന്‍ആക്കടുത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരക്കണക്കിന് ഹൂതി അനുകൂലികള്‍ പങ്കെടുത്തു.

യമനില്‍ സൌദി സഖ്യസേനയുടെ വ്യോമാക്രണത്തിനെതിരെ ഹൂതികളുടെ പ്രതിഷേധം. തലസ്ഥാന നഗരമായ സന്‍ആക്കടുത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരക്കണക്കിന് ഹൂതി അനുകൂലികള്‍ പങ്കെടുത്തു. യമനില്‍ സൌദി സഖ്യസേന നടത്തുന്ന തുടര്‍ച്ചയായ അതിക്രമത്തില്‍ പ്രതിഷേധിക്കുന്നതിനാണ് ഹൂതികള്‍ സന്‍ആയില്‍ സംഗമിച്ചത്. കരവ്യോമനാവികാക്രമങ്ങള്‍ നിരവധിപേരാണ് പ്രതിദിനം കൊല്ലപ്പെടുന്നത്. യമന്‍ പതാകയുയര്‍ത്തി നടത്തിയ പ്രതിഷേധത്തില്‍ സൌദിവിരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ചാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. യുദ്ധം തുടങ്ങിയതിന് ശേഷം 7000ത്തിനടുത്ത് ആളുകള്‍ കൊല്ലപ്പെടുകയും 2.5 മില്യണ്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. പലഘട്ടങ്ങളിലായി നടത്തിയ സമാധാന ചര്‍ച്ചകളൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ദിവസവും ഹൂതി മേഖലകളില്‍ സഖ്യസേനയുടെ ആക്രമണമുണ്ടായിരുന്നു. സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണത്തില്‍ ഇത് വരെ 6000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. മുന്‍ ഏകാധിപതി അലി അബ്ദുല്ല സാലിഹിനെ പിന്തുണക്കുന്ന സൈന്യവും ഹൂതികളും ചേര്‍ന്ന് തലസ്ഥാനമായ സന്‍ആയും സാമ്പത്തിക തലസ്ഥാനമായ ഏദനും പിടിച്ചടക്കിയതിനെ തുടര്‍ന്നാണ് സഖ്യസേന വ്യോമാക്രമണം ആരംഭിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News