ദയവായി സര്‍ക്കാറിനെ താഴെയിറക്കൂ, സൈനിക മേധാവിക്ക് പിന്തുണയറിച്ച് പാകിസ്താനില്‍ പോസ്റ്ററുകള്‍

Update: 2018-05-13 02:16 GMT
Editor : admin
ദയവായി സര്‍ക്കാറിനെ താഴെയിറക്കൂ, സൈനിക മേധാവിക്ക് പിന്തുണയറിച്ച് പാകിസ്താനില്‍ പോസ്റ്ററുകള്‍
Advertising

സായുധ സംഘടനകള്‍ക്ക് നേരെ ശക്തമായ നടപടിയെടുക്കുന്നതിന് നേതൃത്വം നല്‍കിയ ജനറല്‍ റഹീല്‍ ശരീഫിന് പാകിസ്താനില്‍ വന്‍ജനസ്വാധീനമാണുള്ളത്.

എത്രയും പെട്ടെന്ന് ഭരണകൂടത്തെ താഴെയിറക്കാന്‍ സൈന്യത്തോടഭ്യര്‍ഥിച്ച് പാകിസ്താനില്‍ വ്യാപകമായ പോസ്റ്ററുകള്‍. തലസ്ഥാന നഗരമായ ഇസ്‍ലാമാബാദിലടക്കം നിറഞ്ഞ പോസ്റ്ററുകളില്‍‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫിന്‍റെ ചിത്രവുമുണ്ട്. മൂവ് ഓണ്‍ പാകിസ്താന്‍ എന്ന സംഘടനയാണ് പോസ്റ്ററുകള്‍ക്ക് പിന്നില്‍. 2013 ലാണ് ഈ സംഘടന സ്ഥാപിതമായത്. അടി മുടി അഴിമതിയില്‍ കുളിച്ച സര്‍ക്കാറിനേക്കാള് ഏകാധിപത്യമാണ് പാകിസ്താന് യോജിക്കുകയെന്നാണ് മൂവ് ഓണ്‍ പാകിസ്താന്‍റെ മുഖ്യ സംഘാടകന്‍ അലി ഹാശിമിയുടെ അഭിപ്രായം. എന്നാല്‍ പാകിസ്താനില്‍ ഉടനെയൊരു സൈനിക അട്ടിമറിക്കുള്ള സാധ്യത നിരീക്ഷകര്‍ തള്ളിക്കളഞ്ഞു. വരുന്ന നവംബറില്‍ താന്‍ വിരമിക്കുമെന്ന് ജനറല്‍ റഹീല്‍ ശരീഫ് നേരത്തെ പ്രസ്താവിച്ചിരുന്നു. സായുധ സംഘടനകള്‍ക്ക് നേരെ ശക്തമായ നടപടിയെടുക്കുന്നതിന് നേതൃത്വം നല്‍കിയ ജനറല്‍ റഹീല്‍ ശരീഫിന് പാകിസ്താനില്‍ വന്‍ജനസ്വാധീനമാണുള്ളത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News